
ന്യൂഡല്‍ഹി: നല്ല ശമ്പളം ലഭിക്കും എന്നത് തന്നെയാണ് ബാങ്കിംഗ് മേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ ജോലിക്ക് ശ്രമിക്കുന്നതിനുള്ള കാരണം. ജോലി കിട്ടുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ എസ്ബിഐയില്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ ഭേദപ്പെട്ട ഒരു തുക മാസം തോറും കയ്യില്‍ക്കിട്ടും. എന്നാല്‍ പ്രവര്‍ത്തിപരിചയം അനുസരിച്ച് ആയിരിക്കും ഓരോരുത്തരുടേയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത്.
ഇപ്പോഴിതാ തനിക്ക് പ്രതിമാസം എത്ര തുക കിട്ടുമെന്ന വിവരം പങ്കുവച്ചുകൊണ്ടുള്ള എസ്ബിഐ ജീവനക്കാരിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. ലക്ഷക്കണക്കിന് ആളുകളാണ് ശ്വേത ഉപ്പല്‍ എന്ന ജീവനക്കാരിയുടെ വീഡിയോ കണ്ടിരിക്കുന്നത്. താന്‍ എസ്ബിഐയില്‍ ജോലിയില്‍ പ്രവേശിച്ചത് രണ്ടര വര്‍ഷം മുമ്പാണെന്ന് ശ്വേത വീഡിയോയില്‍ പറയുന്നുണ്ട്. അഞ്ച് ഇന്‍ക്രിമെന്റുകള്‍ ഉള്‍പ്പെടെ തനിക്ക് പ്രതിമാസം 95,000 രൂപ ലഭിക്കുന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
ശമ്പളത്തിന് പുറമെ റെന്റ് അലവന്‍സായി 18,500 രൂപയും മറ്റ് അലവന്‍സുകളായി 11,000 രൂപയും തനിക്ക് ലഭിക്കുന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. അതായത് ഒരു മാസം കൈയില്‍ കിട്ടുന്ന തുക 1,24,500 രൂപയാണ്. 2022ല്‍ ഐബിപിഎസ് പ്രൊബേഷണറി ഓഫീസര്‍ പരീക്ഷ പാസായതോടെയാണ് ശ്വേത ഉപ്പലിന് ഈ ജോലി ലഭിച്ചത്. ബാങ്കിംഗ് മേഖലയില്‍ ഉയര്‍ന്ന ശമ്പളത്തോടെയുള്ള ജോലി ലഭിക്കുന്നതിന് വേണ്ടുന്ന യോഗ്യതകളെക്കുറിച്ചും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |