
ദുബായ്: ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട് സ്വർണംകൊണ്ട് തെരുവ് നിർമിക്കാനുള്ള നീക്കത്തിൽ ദുബായ്. എമിറേറ്റിന്റെ സ്വർണ ജില്ലയായ തെരുവ് 'സ്വർണത്തിന്റെ ഗൃഹം' എന്നായിരിക്കും അറിയപ്പെടുക. ദുബായിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ 'ഇത്ര ദുബായ്' ആണ് പുതിയ തെരുവിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.
2024-2025 കാലയളവിൽ 53.41 ബില്യൺ ഡോളർ സ്വർണമാണ് യുഎഇ കയറ്റുമതി ചെയ്തത്. സ്വിറ്റ്‌സർലാൻഡ്, യുകെ, ഇന്ത്യ, ഹോംങ്കോംഗ്, തുർക്കി എന്നിവരാണ് പ്രധാന ഇടപാടുകാർ. നേരിട്ട് സ്വർണവ്യാപാരം നടത്തുന്ന രണ്ടാമത്തെ വലിയ രാജ്യം കൂടിയാണ് യുഎഇ.
സ്വർണ-ആഭരണ സംബന്ധമായ എല്ലാക്കാര്യങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുമെന്നതാണ് സ്വർണത്തെരുവിന്റെ സവിശേഷത. റീട്ടെയിൽ- ഹോൾസെയിൽ കച്ചവടം, നിക്ഷേപം തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. പെർഫ്യൂം, കോസ്‌മെറ്റിക്‌സ്, സ്വർണം, ലൈഫ്‌സ്റ്റൈൽ തുടങ്ങിയ മേഖലകളിലായി ആയിരത്തിലധികം റീട്ടെയിൽ കച്ചവടക്കാരാണ് സ്വർണത്തെരുവിലുള്ളത്. ഇവയിൽ പ്രമുഖ ജുവലറി ബ്രാൻഡുകളായ ജ്വഹാര ജുവലറി, മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്, അൽ റൊമൈസാൻ, തനിഷ്‌ഖ് എന്നിവരും ഉൾപ്പെടുന്നു. 24,000 ചതുരശ്ര അടിയിലായി പുതിയ സ്ഥാപനം ജോയ് ആലുക്കാസ് ഇവിടെ പ്രഖ്യാപിച്ചിരിക്കുകയാണ്.
"ദുബായുടെ സാംസ്കാരികവും വാണിജ്യപരവുമായ ഘടനയിൽ സ്വർണം ആഴത്തിൽ ഇഴചേർന്നിരിക്കുന്നു. ഇത് രാജ്യത്തിന്റെ പൈതൃകം, സമൃദ്ധി, സംരംഭക മനോഭാവം എന്നിവയുടെ പ്രതീകമായി മാറുന്നു. പുതിയ പദ്ധതിയിലൂടെ പൈതൃകത്തെ ആഘോഷിക്കുക മാത്രമല്ല, സർഗാത്മകതയും സുസ്ഥിരതയും കൊണ്ട് രൂപപ്പെടുത്തിയ ഒരു പുതിയ യുഗത്തിനായി പുനർവിചിന്തനം ചെയ്യുകയും ചെയ്യുന്നു'-ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സിഇഒ അഹമ്മദ് അൽ ഖാജ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |