SignIn
Kerala Kaumudi Online
Thursday, 19 February 2026 5.06 AM IST

വീടിന്റെ രണ്ടാമത്തെ നിലയിലെ ടോയ്‌ലെറ്റിനുള്ളില്‍ മൂര്‍ഖന്‍; പാമ്പുകള്‍ മുകളിലെത്തുന്നത് എങ്ങനെ?

Increase Font Size Decrease Font Size Print Page
cobra

വീടിന് ഉള്ളില്‍ പാമ്പുകള്‍ കയറുന്നതിന് നിരവധി കാരണങ്ങളുണ്ട്. വൃത്തിയില്ലാത്ത പരിസരവും അതുപോലെ തന്നെ വീടിനുള്ളില്‍ സാധനങ്ങള്‍ വാരി വലിച്ച് അലക്ഷ്യമായി ഇടുന്നതും പാമ്പുകളെ വീട്ടിലേക്ക് ക്ഷണിക്കുന്നതിന് തുല്യമാണ്. ഒരു പ്രദേശത്ത് വാസമാരംഭിച്ചാല്‍ പാമ്പുകള്‍ അവിടം വിട്ട് പോകുകയെന്നത് അത്ര എളുപ്പമല്ല. വീടിന് അകവും പുറവും ഒരുപോലെ വൃത്തിയില്‍ സൂക്ഷിക്കുകയെന്നത് അഥുകൊണ്ട് തന്നെ വളരെ പ്രാധാന്യമുള്ള കാര്യമാണ്.

ഇപ്പോഴിതാ ഒരു വീടിന്റെ മുകളിലത്തെ നിലയിലെ ടോയ്‌ലെറ്റിനുള്ളില്‍ പാമ്പിനെ കണ്ടതാണ് വലിയ ആശങ്കയുണ്ടാക്കുന്നത്. സാധാരണഗതിയില്‍ പാമ്പുകള്‍ ഉയരത്തിലേക്ക് കയറാറുണ്ടെങ്കിലും വീടുകളുടെ രണ്ടാമത്തെ നിലയിലേക്ക് എത്തുക കേട്ടുകേള്‍വിയുള്ള കാര്യമല്ല. വീടിന് പുറത്ത് പെയിന്റ് ചെയ്തിരിക്കുന്ന മിനുസമുള്ള ഭാഗങ്ങളിലൂടെ പാമ്പുകള്‍ക്ക് ഇഴഞ്ഞ് മുകളിലേക്ക് എത്താന്‍ കഴിയില്ല. അതുപോലെ തന്നെ അവയ്ക്ക് പിവിസി പൈപ്പുകള്‍ വഴിയും കയറാന്‍ സാദ്ധ്യമല്ല.

സാധാരണഗതിയില്‍ താഴത്തെ നിലകളിലാണ് പാനുകള്‍ കയറാറുള്ളത്. തുറന്നിടുന്ന വാതില്‍, ജനല്‍ എന്നിവവഴിയാണ് പാമ്പുകള്‍ അകത്തേക്ക് കയറുക. മുകളിലത്തെ നിലകളിലും ഇതുപോലെ തന്നെയാണ് സംഭവിക്കുന്നത്. പാമ്പുകള്‍ മുകളിലത്തെ നിലയിലെത്തില്ലെന്ന വിശ്വാസത്തില്‍ നാം ജനലുകള്‍ തുറന്നിടും എന്നാല്‍ ഇവയ്ക്ക് മരങ്ങളുടെ മുകളില്‍ കയറാനുള്ള കഴിവുണ്ട്. പരുപരുത്ത മരത്തിലൂടെ ഇഴഞ്ഞ് മുകളിലെത്തുന്ന പാമ്പുകള്‍, ശിഖരങ്ങള്‍ ചാഞ്ഞ് നില്‍ക്കുകയാണെങ്കില്‍ അത് വഴി ജനാലകളിലൂടെ മുകളിലത്തെ നിലയില്‍ അനായാസം പ്രവേശിക്കും.

TAGS: SNAKE, COBRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY