
പാലക്കാട്: നഗരത്തിൽ നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി നിസ്‌കരിച്ച് യുവതി. ഇന്നലെ ഉച്ചയ്ക്ക് തിരക്കേറിയ പാലക്കാട് ഐ.എം.എ ജംഗ്ഷനിലായിരുന്നു കോയമ്പത്തൂർ കുനിയമ്പത്തൂർ സ്വദേശിനി അനീസ നിസ്കരിച്ചത്. ഭർത്തൃവീട്ടിൽ നിന്ന് അവകാശപ്പെട്ട സ്വത്ത് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇത്തരത്തിൽ നിസ്‌കരിച്ചതെന്ന് യുവതി പറഞ്ഞു. ടൗൺ സൗത്ത് പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു. തിരക്കേറിയ റോഡിന് നടുവിൽ പായ വിരിച്ച് നിസ്‌കാര കുപ്പായത്തിൽ പ്രാർത്ഥന നടത്തുന്ന യുവതിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
മരിച്ചുപോയ ഭർത്താവിന്റെ സ്വത്ത് തനിക്ക് നൽകാതെ ഭർത്തൃസഹോദരങ്ങൾ വീതം വച്ചെടുത്തുവെന്നും പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നും യുവതി പറഞ്ഞു.
കൊല്ലങ്കോടാണ് ഭർത്താവിന്റെ വീട്. 8 സെന്റ് ഭൂമിയിലാണ് അവകാശമുണ്ടായിരുന്നതെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |