SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.56 PM IST

വിമാനാപകടത്തിൽ നഷ്ടപ്പെട്ട പ്രമുഖർ

Increase Font Size Decrease Font Size Print Page
e

 വിജയ് രൂപാണി (2025)​)​

2025 ജൂൺ 12ന് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടത്തിൽ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടു.

ലണ്ടനിലേക്ക് പുറപ്പെടാൻ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നയുർന്ന വിമാനം തകർന്നുവീഴുകയായിരുന്നു. 242 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

 ജനറൽ ബിപിൻ റാവത്ത് (2021)
തമിഴ്നാട്ടിലെ കൂനൂരിനടുത്ത് എം.ഐ17 ഹെലികോപ്ടർ തകർന്ന് ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായ ജനറൽ ബിപിൻ റാവത്തും​ ഭാര്യയും മറ്റ് 11 പേരും കൊല്ലപ്പെട്ടു

 ദോർജി ഖണ്ഡു (2011)
തവാങ്ങിനും ഇറ്റാനഗറിനും ഇടയിൽ ഹെലികോപ്ടർ തകർന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയും മറ്റ് നാല് പേരും കൊല്ലപ്പെട്ടു.

 വൈ.എസ് രാജശേഖര റെഡ്‌ഡി (2009)​

ആന്ധ്രാപ്രദേശിലെ നല്ലമല വനത്തിൽ ഹെലികോപ്ടർ തകർന്ന് അന്നത്തെ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടു. അപകടകാരണം മോശം കാലാവസ്ഥ.

 ഒ.പി. ജിൻഡാൽ, സുരീന്ദർ സിംഗ് (2005)
2005 മാർച്ച് 31 ന് ഉത്തർപ്രദേശിലെ സഹാറൻപൂരിനടുത്ത് ഹെലികോപ്ടർ അപകടത്തിൽ ഹരിയാന മന്ത്രിമാരായിരുന്ന ഒ.പി. ജിൻഡാലും സുരേന്ദർ സിംഗും കൊല്ലപ്പെട്ടു

 സൗന്ദര്യ (2004)​

നടിയും ബി.ജെ.പി നേതാവുമായ സൗന്ദര്യ 2004 ഏപ്രിൽ 17ന് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആന്ധ്രയിലെ കരിംനഗറിലേക്കു പോകുന്നതിനിടെ ബംഗളൂരുവിനടുത്ത് ജക്കൂരിൽ ചെറുവിമാനം തകർന്നുവീഴുകയായിരുന്നു.

 ജി.എം.സി. ബാലയോഗി (2002)​

ആന്ധ്രയിലെ ലോക്സഭാ സ്പീക്കറും തെലുങ്കുദേശം പാർട്ടി നേതാവുമായിരുന്ന ജി.എം.സി. ബാലയോഗി 2002 മാർച്ച് മൂന്നിനാണ് ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടത്. ആന്ധപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമവാരത്ത് വച്ച് സ്വകാര്യ ഹെലികോപ്ടർ തകർന്നു വീഴുകയായിരുന്നു.

 മാധവ് റാവു സിന്ധ്യ (2001)​

കോൺഗ്രസ് നേതാവും മുൻ റെയിൽവേ മന്ത്രിയുമായിരുന്ന മാധവ് റാവു സിന്ധ്യ 2001ൽ നടന്ന വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ വിമാനം തകർന്നുവീഴുകയായിരുന്നു.

 സഞ്ജയ് ഗാന്ധി (1980)​

1980 ജൂൺ 23ന് കോൺഗ്രസ് നേതാവും മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. സഞ്ജയ്‌യാണ് വിമാനം പറത്തിയിരുന്നത്.

ബൽവന്ത് റായി മേത്ത ( 1965)​

ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ബൽവന്ത് റായി മേത്ത 1965ൽ ഇന്ത്യ-പാക് യുദ്ധ സമയത്താണ് കൊല്ലപ്പെട്ടത്. മേത്ത സഞ്ചരിച്ച വിമാനം പാക്ക് സൈന്യം വെടിവച്ചിടുകയായിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.