
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിൽ സംസ്ഥാനത്തെ റോഡ് വികസനത്തിന് വമ്പൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എംസി റോഡിൽ ധനമന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയിൽ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ബൈപാസ് നിർമ്മാണത്തിന് ഇതിനകം 110.36 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മന്ത്രി സഭയിൽ അറിയിച്ചു. ഇതിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ നടക്കുകയാണ്. മന്ത്രിയുടെ മണ്ഡലത്തിൽ മാത്രമല്ല കൊല്ലം ജില്ലയിൽ വേറെയും ബൈപാസ് പദ്ധതികൾ ഇത്തവണ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
എംസി റോഡ് വികസനം ആദ്യ ഘട്ട പദ്ധതി ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 5317 കോടി രൂപ കിഫ്‌ബി വഴി ഇതിനായി വകയിരുത്തിയെന്ന് ധനമന്ത്രി അറിയിച്ചു. പദ്ധതി ആദ്യ ഘട്ടത്തിൽ കൊല്ലം ജില്ലയിലെ നിലമേൽ, ചടയമംഗലം, ആയൂർ എന്നിവിടങ്ങളിൽ ബൈപാസുകളുടെ നിർമ്മാണവും വിവിധ ജംഗ്‌ഷനുകളുടെ വികസനവും നടപ്പിലാക്കും.
തിരുവനന്തപുരം മുതൽ അങ്കമാലി വരെ 24 മീറ്റർ വീതിയിൽ എംസി റോഡ് നാലുവരി പാതയായി പുനർനിർമ്മിക്കുമെന്നാണ് പ്രഖ്യാപനം. എംസി റോഡിലെ മറ്റ് തിരക്കേറിയ ജംഗ്‌ഷനുകളായ കിളിമാനൂർ, പന്തളം, ചെങ്ങന്നൂർ എന്നിവയുടെ നിർമ്മാണവും പാതയിലെ വിവിധ ജംഗ്‌ഷനുകളുടെ വികസനവും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |