
തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപന ഡിജിറ്റലെെസേഷൻ ചെയ്യാൻ ബെവ്കോ. മദ്യവിൽപന യുപിഐ, കാർഡ് പേയ്മെന്റ് എന്നിവ വഴി ആക്കാനാണ് ബെവ്കോയുടെ തീരുമാനം. കറൻസി കെെമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും കൃത്യമായ ഇടപാട് രേഖകൾ ഉറപ്പാക്കാനും സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. ഫെബ്രുവരി 15 മുതൽ പണം സ്വീകരിക്കില്ലെന്നാണ് വിവരം.
എന്നാൽ ഈ തീരുമാനത്തിൽ ജീവനക്കാരുടെ സംഘടനകൾ ശക്തമായ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകൾ, നെറ്റ്‌വർക്ക് പ്രശ്നങ്ങൾ, കാർഡ്/ യുപിഐ പേയ്മെന്റുകളോട് പരിചയില്ലാത്ത ഉപഭോക്താക്കൾ എന്നിവ മൂലം കൗണ്ടറുകളിൽ തർക്ക സാദ്ധ്യത വർദ്ധിക്കുമെന്നാണ് ജീവനക്കാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |