SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.49 PM IST

ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: നിലവിൽ പ്ലസ്ടു വരെയുള്ള സൗജന്യ വിദ്യാഭ്യാസം ബിരുദതലം വരെ വ്യാപിപ്പിച്ച് ബഡ്ജറ്രിൽ പ്രഖ്യാപനം. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിൽ ബിരുദ പഠനം നടത്തുന്ന വിവിധ വിഭാഗങ്ങൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നുണ്ട്. ഇനിമുതൽ എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം ലഭ്യമാവും.

ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റു ഫെലോഷിപ്പുകൾ ലഭിക്കാത്ത മുഴുവൻ സമയ പിഎച്ച്.ഡി ഗവേഷകർക്ക് പ്രതിമാസം 15,000 രൂപ നിരക്കിൽ ഫെലോഷിപ്പ് നൽകും. സർവകലാശാലകളിലും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണിത്. 38.76 കോടി വകയിരുത്തി.

പൊതു-സ്വകാര്യ പങ്കാളിത്തമുള്ള 'കേരള യൂണിവേഴ്സിറ്റി ഫോർ സ്കിൽ ഡെവലപ്പ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ്' എന്ന സ്ഥാപനം ആരംഭിക്കും. സംസ്ഥാനത്തിന്റെ വ്യാവസായിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള ബിരുദധാരികളെ വാർത്തെടുക്കാൻ ഇത് സഹായിക്കും. സാദ്ധ്യതാ പഠനത്തിനടക്കം 25ലക്ഷം വകയിരുത്തി.

'പൊതു ഹോസ്റ്റൽ' പദ്ധതി

സർക്കാർ കോളേജുകളിലെ വിദ്യാർത്ഥികൾക്കായി 'പൊതു ഹോസ്റ്റൽ' പദ്ധതി. ആദ്യഘട്ടത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ- 10 കോടി.

ഉന്നതവിദ്യാഭ്യാസ കമ്മിഷൻ ശുപാർശകൾ നടപ്പാക്കുന്നതിനും നാലുവർഷ ബിരുദ കോഴ്സുകൾ ഫലപ്രദമാക്കാനുമായി 851.46 കോടി. സർവകലാശാലകളിലെ കെ-റീപ് പദ്ധതിക്ക് 2കോടി.

സർവകലാശാലകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ 259.09 കോടി. ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ, പാരാമെഡിക്കൽ കോളേജ് ഹോസ്റ്റലുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി 10 കോടി.

യുവാക്കളിൽ ശാസ്ത്രബോധം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട് കോട്ടയം സയൻസ് സിറ്റി, ചാലക്കുടി, പരപ്പനങ്ങാടി റീജിയണൽ സയൻസ് സെന്ററുകൾ, കൊട്ടാരക്കര സയൻസ് മ്യൂസിയം എന്നിവയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ 30.70 കോടി

ഗവ.ലാ കോളേജുകൾക്ക് 16.70 കോടി. ഉന്നത വിദ്യാഭ്യാസ കൗൺസിലിന് 22കോടി. അസാപ്പിന് 35.30കോടി. കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് 11.5കോടി. പി.ജി സംസ്കൃതി കേന്ദ്രത്തിന് 2 കോടി. ഗവ.കോളേജുകളിൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 104കോടി.

സാങ്കേതിക വിദ്യാഭ്യാസം

സാങ്കേതിക വിദ്യാഭ്യാസത്തിന് 295 കോടി. ഇതിൽ ഐ.എച്ച്.ആർ.ഡിക്കായി 40 കോടി, ത്രെസ്റ്റ് പാർക്കിനായി 4 കോടി, എൽ.ബി.എസ് സെന്ററിന് 9.58 കോടി, സർക്കാർ പോളിടെക്നിക്കുകൾക്ക് 49 കോടി, ടെക്നിക്കൽ ഹൈസ്കൂളുകൾക്ക് 11.50 കോടി. മികവിന്റെ കേന്ദ്രങ്ങൾക്കായി 12കോടി.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.