
കൽപറ്റ: അമ്മയുടെ വിവാഹേതരബന്ധം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്ന പരാതിയുമായി മക്കൾ. പിന്നാലെ പരാതിയിൽ അടിയന്തരവും നിയമാനുസൃതവുമായ നടപടി സ്വീകരിക്കണമെന്ന് മീനങ്ങാടി എസ് എച്ച് ഒയ്ക്ക് മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി.
പരാതിക്കാരായ കുട്ടികൾക്ക് അമ്മയിൽ നിന്നോ സുഹൃത്തിൽ നിന്നോ ഭാവിയിൽ ഭീഷണിയോ ദേഹോപദ്രവമോ ഉണ്ടായാൽ മീനങ്ങാടി പൊലീസ് എസ് എച്ച് ഒയെ സമീപിക്കാമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗമായ കെ ബൈജുനാഥ് പരാതിക്കാരായ കുട്ടികളോട് നിർദേശിച്ചു. കുടുംബത്തിനുള്ളിലെ തർക്കവിഷയങ്ങളിൽ ഇടപെടുന്നതിന് കമ്മിഷന് നിയമപരമായ പരിമിതികളുണ്ടെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, കുട്ടികളുടെ അമ്മയ്ക്ക് താക്കീത് നൽകിയതായും മാതാപിതാക്കൾ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ കുടുംബകോടതിയെ സമീപിക്കാൻ നിർദേശം നൽകിയതായും എസ് എച്ച് ഒ മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |