SignIn
Kerala Kaumudi Online
Saturday, 31 January 2026 6.01 AM IST

സർവം ക്ഷേമം ; ആശാവർക്കർ അടക്കമുള്ളവർക്ക്  ആനുകൂല്യ വർദ്ധന, ജീവനക്കാർക്ക്  ശമ്പളപരിഷ്കരണം,  മുഴുവൻ  ഡി.എ

Increase Font Size Decrease Font Size Print Page
b

# പുതിയ നികുതിയോ, നിരക്ക് വർദ്ധനയോ ഇല്ല

# ചെലവ് 2.4 ലക്ഷം കോടി

#വരവ് 1.82ലക്ഷം കോടി

# കമ്മി 55420 കോടി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ആശാവർക്കർമാർ മുതൽ സർക്കാർ ജീവനക്കാർ വരെയുള്ള എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന ക്ഷേമബഡ്ജറ്റുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ.

പുതിയ നികുതിയോ,നിരക്ക് വർദ്ധനയോ ഇല്ല. ജീവനക്കാർക്ക് പുതിയ ശമ്പളകമ്മിഷൻ. പുതിയ പെൻഷൻ പദ്ധതി. ഡി. എയും ഡി.ആറും കുടിശികയടക്കം നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ മുൻജനപ്രതിനിധികൾക്ക് ക്ഷേമനിധി.നിലവിലെ അംഗങ്ങളുടെ ഓണറേറിയം വർദ്ധിപ്പിക്കും. ജനങ്ങൾക്ക് നേറ്റിവിറ്റി കാർഡ്.

നികുതി കുടിശികയ്ക്ക് ആംനസ്റ്റി നൽകുന്നതിലൂടെ കിട്ടുന്ന വരുമാനവും നികുതി സമാഹരണം മെച്ചപ്പെടുത്തുന്നതിലൂടെ നേടാവുന്ന 10,271.51 കോടിയും നികുതിയേതര വരുമാനത്തിൽ 1595.05 കോടിയും കാലാനുസൃതമായി വർദ്ധിക്കുന്ന കേന്ദ്രഗ്രാന്റും ധനകാര്യകമ്മിഷൻ വിഹിതവും ചേർത്ത് 45,889.49 കോടി യുടെ വരുമാനവർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. നികുതിദായകർക്ക് പുരസ്ക്കാരപദ്ധതി.ചെക്ക് പോസ്റ്റുകളിൽ അത്യാധുനിക നിരീക്ഷണസംവിധാനം. കൊച്ചിയിൽ ഫിനാൻസ് ടവർ.

2.4ലക്ഷം കോടിചെലവും 1.82ലക്ഷം കോടി വരവും 55420 കോടി കമ്മിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് 2026-27 വർഷത്തേക്കായി അവതരിപ്പിച്ചത്. 2.52 മണിക്കൂർ നീണ്ട ബഡ്ജറ്റ് പ്രസംഗം നിയമസഭാചരിത്രത്തിലെ ദൈർഘ്യമേറിയ നാലാമത്തേതായി.

വേതന വർദ്ധന 1000

*അങ്കണവാടി വർക്കർ

*ആശ വർക്കർ

*പ്രീപ്രൈമറി അദ്ധ്യാപകർ

*സാക്ഷരതാ പ്രേരക്മാർ

*ലൈബ്രേറിയൻമാരുടെ അലവൻസ്

*അങ്കണവാടി ഹെൽപ്പർക്ക് 500

വർദ്ധിപ്പിച്ച മറ്റ്

ആനുകൂല്യങ്ങൾ

*സ്‌കൂൾ പാചക തൊഴിലാളിക്ക് പ്രതിദിനം 25രൂപ

*പത്രപ്രവർത്തക പെൻഷനിൽ 1500

*കാൻസർ,ലെപ്രസി,എയ്ഡ്സ്,ക്ഷയ

ബാധിതരുടെ പെൻഷനിൽ 1000

അപകടത്തിൽപ്പെട്ടാൽ ഉടൻ

സൗജന്യ ചികിത്സ

*റോഡപകടത്തിൽപ്പെടുന്നവർക്ക് ഫീസില്ലാതെ ഉടൻചികിത്സ ലഭ്യമാക്കാൻ ലൈഫ് സേവർ പദ്ധതി.

*പന്ത്രണ്ടാംക്ലാസ്സ് വരെയുള്ളവിദ്യാർത്ഥികൾക്ക് അപകട,ലൈഫ് ഇൻഷറൻസ് പദ്ധതി

*കാരുണ്യയ്ക്ക് പുറത്തുള്ളവർക്ക് പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി

*സ്‌പൈനൽ മസ്‌കുലാർ അട്രോഫി രോഗത്തിന് ചികിത്സാസഹായം

ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസം

*ഓട്ടോ സ്റ്റാൻഡുകളിൽ സോളാർചാർജിംഗ് യൂണിറ്റുകൾ

*ഇലക്ട്രിക് ഓട്ടോ റിക്ഷ വാങ്ങാൻ 2% വായ്പാ പലിശയിളവ്

*ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറാൻ 40,000 രൂപ സ്‌ക്രാപ്പേജ് ബോണസ് സഹായം.

*ഗിഗ് തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഹബ്

2024 മുതൽ ശമ്പള പരിഷ്ക്കരണം

*പുതിയ ശമ്പള പരിഷ്കരണ കമ്മിഷൻ

*2024മുതൽ ശമ്പള,പെൻഷൻ പരിഷ്ക്കരണം

*ഫെബ്രുവരി ശമ്പളത്തോടൊപ്പം ഒരു ഗഡു ഡി.എ. അവശേഷിക്കുന്ന ഡി.എ ,ഡി,ആർ.ഗഡുക്കൾ മാർച്ചിലെ ശമ്പളത്തിനൊപ്പം

*കുടിശ്ശിക വന്ന ഡി.എ, ഡി.ആർ ഘട്ടംഘട്ടമായി

*ജീവനക്കാർക്കുള്ള ഹൗസ് ബിൽഡിംഗ് അഡ്വാൻസ് പദ്ധതി പുനഃസ്ഥാപിക്കും.

അഷ്വേർഡ് പെൻഷൻ

*ഏപ്രിൽ ഒന്നു മുതൽ അഷ്വേർഡ് പെൻഷൻ പദ്ധതി

*അടിസ്ഥാന ശമ്പളത്തിന്റെ 50% മിനിമം പെൻഷൻ.

* ഡി.ആർ അനുവദിക്കും.

*എൻ.പി.എസിൽ നിന്നു അഷ്വേർഡ് പെൻഷനലേക്ക് മാറാൻ ഓപ്ഷൻ

വർക്ക് നിയർ ഹോം പദ്ധതി

*ഐ.ടി മേഖലയിൽയുവജനങ്ങൾക്ക് വർക്ക് നിയർ ഹോം പദ്ധതി

*തൊഴിൽ പരിശീലനത്തിന് ആഗോള സ്‌കൂൾ

*മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്‌കോളർഷിപ്പിന് 400 കോടി

* ഇൻഫോ പാർക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സൈബർ വാലി

തൊഴിലുറപ്പിന് 1000 കോടി

*കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിംഗ് വിതരണശൃംഖല

*തൊഴിലുറപ്പിന് 1000 കോടി

*മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയ്ക്ക് 3720 കോടി

വയോജനങ്ങൾക്ക് സുരക്ഷ

*ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങൾക്ക് ഓൺകോൾ വോളന്റിയർ സേവനം

*റിട്ടയർമെന്റ് ഹോമുകൾക്ക് സർക്കാർ സബ്സിഡി.

*ക്ഷേമപെൻഷന് 14,500 കോടി

വിഴിഞ്ഞം-ചവറ-കൊച്ചി കോറിഡോർ

*അപൂർവ ധാതുസമ്പത്തിനായി ക്രിറ്റിക്കൽ മിനറൽ മിഷൻ.

* ചവറയെ വിഴിഞ്ഞവുമായും കൊച്ചിയുമായും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ

*പ്രതിരോധ വ്യവസായ ഇടനാഴി

*തിരുവനന്തപുരം–കാസർകോട് അതിവേഗ റെയിൽപ്പാത

*എം.സി റോഡിന് 5217കോടിയുടെ വികസനം.

* കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ,പന്തളം,ചെങ്ങന്നൂർ പട്ടണങ്ങളിൽ ബൈപാസുകൾ.

*കട്ടപ്പന–തേനി തുരങ്കപാത

വി.എസ്. സെന്റർ

*തിരുവനന്തപുരത്ത് വി.എസ്.അച്യുതാനന്ദൻ സെന്റർ

*അയ്യങ്കാളി പഠനകേന്ദ്രം

*കാവാരികുളം കണ്ടൻകുമാരൻ പഠനകേന്ദ്രം

*മാർ ഇവാനിയോസ് മ്യൂസിയം

*പൊന്നാനിയിൽ ശൈഖ് സൈനുദീൻമഖദൂം രണ്ടാമൻചരിത്ര ഗവേഷണ സെന്റർ

ചെയ്യാൻ കഴിയുന്നതേ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. നവംബറിൽ ക്ഷേമ പെൻഷൻ കൂട്ടിയിരുന്നതു കൊണ്ടാണ് ബഡ്ജറ്റിൽ വർദ്ധന പ്രഖ്യാപിക്കാത്തത്. കഴിഞ്ഞ അഞ്ചു വർഷം മുമ്പ് നടത്തിയ പ്രഖ്യാപനങ്ങളെല്ലാം നടപ്പിലാക്കി. സാധാരണക്കാരെ കുറിച്ചും അസംഘടിത മേഖലയെ കുറിച്ചും വിദ്യാർത്ഥികളെക്കുറിച്ചും സർക്കാരിന് ചിന്തയുണ്ട്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.

മന്ത്രി കെ.എൻ. ബാലഗോപാൽ

TAGS: BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.