
മെഴുവേലി: ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിലെ 19-ാമത് പുനഃപ്രതിഷ്ഠാ വാർഷികവും ഗുരുമന്ദിര പ്രതിഷ്ഠാ വാർഷികവും ഇന്ന് നടക്കും. രാവിലെ 5.30ന് അഷ്ടദ്രവ്യ സമേതം മഹാഗണപതി ഹോമം, 7ന് പൊങ്കാല സമർപ്പണം, 7.30 മുതൽ നാണയപ്പറ സമർപ്പണം, 10.30ന് നൂറുംപാലും സർപ്പംപാട്ടും പൂജയും, 11ന് ഗുരുദേവന് കലശപൂജ, കലശാഭിഷേകം, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, 11.30ന് സമൂഹസദ്യ. ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രി രാകേഷ്, മേൽശാന്തി ജീബിലാഷ് ശാന്തി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |