കിളിമാനൂർ: ദമ്പതികളുടെ മരണത്തിനിടയാക്കിയ പാപ്പാലയിലെ വാഹനാപകടത്തിൽ ഥാർ ജീപ്പ് ഓടിച്ചിരുന്ന പ്രതി വിഷ്‌ണുവിനെ തെളിവെടുപ്പിനെത്തിച്ചു. ഇന്നലെ രാവിലെ 11ഓടെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി മഞ്ചുലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അപകടം നടന്ന പാപ്പാല,വാഹനം ഉപേക്ഷിച്ച ഇരട്ടക്കുളം എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുത്തത്. ജനുവരി 4ന് വിഷ്‌ണു ഓടിച്ച ഥാർ ജീപ്പ് പുതുക്കോട് സ്വദേശികളായ രഞ്ജിത്ത്-അംബിക ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയും നിറുത്താതെ പോകുകയുമായിരുന്നു. നാട്ടുകാർ ജിപ്പിൽ നിന്നും അന്നുതന്നെ വിഷ്‌ണുവിനെ പിടികൂടി പൊലിസിന് കൈമാറിയിരുന്നെങ്കിലും ഇയാളെ അന്നുതന്നെ വിട്ടയച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ അംബിക 7നും രഞ്ജിത്ത് 20നുമാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ മുങ്ങിയ പ്രതിയെ ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് വീണ്ടും പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |