SignIn
Kerala Kaumudi Online
Tuesday, 03 February 2026 8.24 PM IST

24ലക്ഷം വോട്ടർമാർ ഒഴിവാക്കപ്പെട്ടേക്കും

Increase Font Size Decrease Font Size Print Page
vote

തിരുവനന്തപുരം:എസ്.ഐ.ആർ. തുടങ്ങിയശേഷം ഇതുവരെ സംസ്ഥാനത്ത് 44,46,107 ഫോമുകൾ ലഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.ഇതിൽ 24,30,478 വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ഫോം 7 ആണ്.പേരുൾപ്പെടുത്താൻ സംസ്ഥാനത്തുനിന്ന് 13,70,003 അപേക്ഷകളും പ്രവാസികളുടെ 2 ,21,491 അപേക്ഷകളും കിട്ടി.തിരുത്തലിനായി 4,23,145 അപേക്ഷകളും കിട്ടിയിട്ടുണ്ട്. ഇന്നുവരെ സംസ്ഥാനത്തൊട്ടാകെ 12,462 പേർ കരട്പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്. മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, താമസം മാറിയവർ തുടങ്ങിയ കാരണങ്ങളാൽ, ഹിയറിംഗ് വേളയിൽ കരട്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിതെന്നും ഹിയറിംഗ് തുടരുന്നതിനാൽ ഈ കണക്കിൽ വ്യത്യാസം വരുമെന്നും ഹിയറിംഗ് വേളയിൽ അനർഹരായി കണ്ടെത്തുന്നവർ ഇനിയും കരട് പട്ടികയിൽ നിന്ന് പുറത്താവുമെന്നും അദ്ദേഹം അറിയിച്ചു.

TAGS: VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.