SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

ബഡ്ജറ്റ് വിഹിതം 127 കോടി, ബസ് വാങ്ങുന്നത് പുതിയ സർക്കാർ!

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: പുതിയ ബസുകൾക്ക് ബഡ്ജറ്റിൽ 127 കോടി രൂപ അനുവദിച്ചെങ്കിലും ഈ സർക്കാരിന്റെ കാലത്ത് ഒന്നുപോലും വാങ്ങാനാകില്ല. ബഡ്ജറ്റിലെ തുകയ്ക്ക് ഏപ്രിലിൽ സാമ്പത്തിക വർഷാരംഭ ശേഷമേ ഭരണാനുമതി ലഭിക്കൂ. അപ്പോഴേക്കും തിരഞ്ഞെടുപ്പ് കാലമാകും. പുതിയ സർക്കാരിനേ തുടർ നടപടിയെടുക്കാനാകൂ.

കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ ബസ് വാങ്ങുന്നതിന് 107 കോടി രൂപയാണ് അനുവദിച്ചത്. ഈ തുക വിനിയോഗിച്ചാണ് രണ്ടു ഘട്ടമായി 360 ബസുകൾക്ക് ടെൻഡർ ക്ഷണിച്ചത്. അതിൽ 233 ബസുകളാണ് എത്തിയത്. സൂപ്പർഫാസ്റ്റ് 36, ഫാസ്റ്റ് പാസഞ്ചർ 32, മിനി ബസ് 25 ഉൾപ്പെടെയാണ് ഇനി എത്താനുള്ളത്. പുതിയ ബസ് ലഭിക്കുന്ന മുറയ്ക്ക് കാലാവധി കഴിഞ്ഞ പഴയ ബസുകൾ കണ്ടംചെയ്തു വിൽക്കും. സൂപ്പർ ക്ലാസ് സർവീസിന് പുതിയ ബസ് അഞ്ചു വർഷമേ ഉപയോഗിക്കാവൂ എന്നാണ് നിയമം. ഒരു ബസിന്റെ പരമാവധി കാലാവധി 15 വർഷമാണ്. ബസുകളുടെ കുറവ് കാരണം രണ്ടു വർഷം നീട്ടി നൽകിയിട്ടുണ്ട്.

ബഡ്ജറ്റിൽ കെ.എസ്.ആർ.ടി.സിക്ക്

 പദ്ധതി വിഹിതം 185.72 കോടി

 ബി.എസ് 6 ബസ് വാങ്ങുന്നതിന് 127 കോടി

 വർക്‌ഷോപ്പ്, ഡിപ്പോകൾക്ക് 45.72 കോടി

 ഇ ഗവേണൻസ് പരിഷ്കരണത്തിന് 12 കോടി

TAGS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY