
പത്തനംതിട്ട: ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ രചിച്ച 'ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആവിർഭാവം, വളർച്ച" എന്ന പുസ്തകം 4ന് ഉച്ചയ്ക്ക് 12ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രകാശനം ചെയ്യും. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനാകും. അടൂർ പ്രകാശ് എം.പി ആദ്യ പ്രതി ഏറ്റുവാങ്ങും. ചെറിയാൻ ഫിലിപ്പ് പുസ്തകം പരിചയപെടുത്തും. ട്രേഡ് യൂണിയൻ നേതാക്കളായ കെ.എൻ.ഗോപിനാഥ്, കെ പി. രാജേന്ദ്രൻ, എം.റഹ്മത്തുള്ള തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |