SignIn
Kerala Kaumudi Online
Monday, 02 February 2026 4.57 PM IST

അഞ്ചുവർഷം കാത്തിരുന്ന് 'കോമളം അക്കരയ്‌ക്ക് '

Increase Font Size Decrease Font Size Print Page
02-komalam-palam2

മല്ലപ്പള്ളി: പ്രളയത്തിൽ സമീപനപാത തകർന്ന് ഗതാഗതം തടസപ്പെട്ട കോമളത്ത് പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നു. പാലത്തിലെ കൈവരികളിൽ പെയിന്റിംഗ് പൂർത്തിയായി. നടപ്പായോട് ചേർന്ന റോഡിന്റെ ഇരുവശങ്ങളിലെയും ഇന്റർലോക്ക് നിർമ്മാണം മാത്രമാണ് ബാക്കിയുള്ളത്. അധികം വൈകാതെ ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ.

പാലമില്ലാതിരുന്നതിനാൽ അഞ്ച് വർഷത്തോളമായി യാത്രാബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് അവസാന ആഴ്ച മുതൽ കാൽനട യാത്രയ്ക്കായും നവംബർ ആദ്യയാഴ്ച മുതൽ കാറുകൾ ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങൾ കടന്നുപോകുന്നതിനും അനുമതി നൽകിയിരുന്നു.

പാലത്തിലെയും സമീപനപാതയിലെയും ടാറിംഗ് പൂർത്തീകരിച്ചതോടെ വലിയ വാഹനങ്ങളും ഓടിത്തുടങ്ങിയിരുന്നു. 2021 ഒക്ടോബർ 18നുണ്ടായ പ്രളയത്തിൽ കല്ലൂപ്പാറ പഞ്ചായത്തിലെ തുരുത്തിക്കാട് കരയിലെ സമീപനപാത ഒഴുകിപ്പോയതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്.

തുരുത്തിക്കാട്, അമ്പാട്ടുഭാഗം, വെണ്ണിക്കുളം എന്നിവിടങ്ങളിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾ റാന്നി-വെണ്ണിക്കുളം-
ഇരവിപേരൂർ റോഡിലെ കോമളം കവലയിലേക്ക് എത്താനുള്ള പ്രധാന സഞ്ചാരമാർഗമായിരുന്നു പാലം.

പൊലിമയോടെ പുതിയ പാലം

 പുതിയ പാലത്തിന്റെ നിർമ്മാണോദ്ഘാടനം 2023 ജൂൺ 7ന്

 അതിവേഗ പൂർത്തീകരണം

 വെള്ളപ്പൊക്കത്തിൽ മരത്തടികളടിഞ്ഞ് 2021ൽ പഴ പാലം തകർന്നു

 തുരുത്തിക്കാട് കരയിലെ സമീപനപാതയും കരയും ഒലിച്ചുപോയി

നിർമ്മാണം പൂർത്തിയായതോടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. ഏറെ നാളത്തെ യാത്രാക്ളേശത്തിനാണ് പരിഹാരമായത്.

നാട്ടുകാർ

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.