SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.54 PM IST

തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,​ നാളെ ആൻജിയോഗ്രാം

Increase Font Size Decrease Font Size Print Page
rajeevaru

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ത​ന്ത്രി​ ​ക​ണ്ഠ​ര​ര് ​രാ​ജീ​വ​രെ​ ​ നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും.​ ​ഇ​തി​നാ​യി​​​ ​അ​ദ്ദേ​ഹ​ത്തെ​ ​ ​ജ​യി​ലി​ൽ​ ​നി​ന്ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ​കാ​ർ​ഡി​യോ​ള​ജി​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​ഡ്മി​റ്റ് ​ചെ​യ്തു.​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​​​ൽ​ ​ജ​യി​ലി​ലാ​യ​തി​ന് ​പി​ന്നാ​ലെ​ ​രാ​ജീ​വ​ർ​ക്ക് ​നെ​ഞ്ചു​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​തോ​ടെ​ ​ക​ഴി​ഞ്ഞ​മാ​സം​ 10​ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​അ​ഡ്മി​റ്റ് ​ചെ​യ്തു.​ ​

പ​രി​ശോ​ധ​ന​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാം​ ​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ചെ​ങ്കി​​​ലും​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ​ ​ നാളെ ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു.​ ​നി​ല​വി​ൽ​ ​നെ​ഞ്ചു​വേ​ദ​ന​യോ​ ​മ​റ്റ് ​പ്ര​ശ്ന​ങ്ങ​ളോ​ ​അ​ദ്ദേ​ഹ​ത്തി​നി​ല്ലെ​ന്നാ​ണ് ​വി​വ​രം.​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ൽ​ ​തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​മ​റ്റ് ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ൽ​ ​ഉ​ട​ൻ​ ​ഡി​സ്ചാ​ർ​ജ് ​ചെ​യ്യും.

സ്വർണക്കൊള്ളക്കേസിലെ 13ാം പ്രതിയാണ് കണ്ഠരര് രാജീവര്. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് ദീർഘകാല ബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. തന്ത്രിയുടെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഈ മാസം 3ന് പരിഗണിക്കും. .

TAGS: RAJEEVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY