SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.48 PM IST

'വീരപ്പൻ  ഇവരെ  കണ്ടാൽ  സാഷ്ടാംഗം  നമസ്‌കരിക്കും'; ശബരിമലയിൽ ഇനി വിഗ്രഹം മാത്രമേയുള്ളുവെന്ന് കെ മുരളീധരൻ

Increase Font Size Decrease Font Size Print Page
k-muraleedharan

തിരുവനന്തപുരം: ശബരിമലയിൽ ഇനി വിഗ്രഹം മാത്രമേ ബാക്കിയുള്ളൂവെന്നും വിഗ്രഹമുണ്ടാക്കിയത് സ്വർണം കൊണ്ടല്ലാത്തതുകൊണ്ടാണ് അതൊഴികെ ബാക്കിയെല്ലാം എടുത്തുകൊണ്ട് പോയതെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ശബരിമലയിൽ നടത്തിയ അയ്യപ്പ സംഗമം ധൂർത്തായിരുന്നുവെന്നും മുരളീധരൻ വിമർശിച്ചു.

'ആഗോള അയ്യപ്പ സംഗമത്തിന് 500 കട്ടിലെന്ന കണക്ക് കണ്ടു. എന്തിനാണ് അയ്യപ്പ സംഗമത്തിന് ഇത്രയും കട്ടിൽ? കിടന്നുറങ്ങാനാണോ എല്ലാവരും അവിടേയ്ക്ക് പോയത്. മന്ത്രി വി എൻ വാസവന് കച്ചേരി എന്താ, ഗാനമേള എന്താ എന്ന് അറിയില്ല. വി എൻ വാസവൻ രാജി വയ്ക്കണം. അതിൽക്കുറഞ്ഞ ഒത്തുതീർപ്പിനും ഞങ്ങൾ തയ്യാറല്ല. നിയമസഭയിൽ തെറ്റായ കണക്ക് കൊടുത്തതിന് വാസവനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

4000 പേർ പങ്കെടുത്തുവെന്നാണ് പറയുന്നത്. എന്നാൽ 8000 പേർ ഭക്ഷണം കഴിച്ചുവെന്ന് പറയുന്ന കണക്ക് എങ്ങനെയാണ് ശരിയാവുക. വെറും കൊള്ളയാണ് ഇവിടെ നടന്നത്. വീരപ്പൻ ഇവരെ കണ്ടാൽ സാഷ്ടാംഗം നമസ്‌കരിക്കും. കെ മുരളീധരൻ ഭയന്നോടുന്നവനല്ല'- മുരളീധരൻ വ്യക്തമാക്കി.

TAGS: K MIURALEEDHARAN, SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY