അമ്പലപ്പുഴ: ആരോഗ്യ മന്ത്രിയെ സമൂഹമാധ്യമം വഴി ആക്ഷേപിക്കും അപകീർത്തിപ്പെടുത്തുകയും ചെയ്ത യുവാവിനെതിരെ കേസെടുത്തു. അമ്പലപ്പുഴ കരൂർ കണ്ടത്തിൽ വീട്ടിൽ ആനന്ദ് എസ്. ലാൽ എന്നയാൾക്കെതിരെ അമ്പലപ്പുഴ പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ പ്രസ്താവന എന്ന നിലയിൽ വീണാ ജോർജിന്റെ ചിത്രമുൾപ്പടെ ചേർത്താണ് ഇയാൾ വ്യാജ പ്രചരണം നടത്തിയത്. സ്കൈലാർക്ക് പിക്ചേഴ്സ് എന്റർടൈൻമെന്റ് എന്ന പ്രൊഫൈലിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേരിൽ നടത്തിയ പ്രചരണം ശ്രദ്ധയിൽപ്പെട്ട മന്ത്രി, തിരുവനന്തപുരത്തെ സൈബർ സെൽ എസ്.പിക്ക് പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ഇയാൾ അമ്പലപ്പുഴ സ്വദേശിയാണന്ന് കണ്ടെത്തിയതോടെ പരാതി അമ്പലപ്പുഴ സ്റ്റേഷന് കൈമാറുകയായിരുന്നു. തുടർന്നാണ് സമൂഹമാധ്യമം വഴി വ്യാജ വാർത്ത പ്രചരിപ്പിച്ച് ആക്ഷേപിച്ചെന്ന കുറ്റത്തിന് കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |