
പോത്തൻകോട്: രാത്രി വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീയിട്ടു.
വെമ്പായം കൊഞ്ചിറ ഉതിരപ്പെട്ടി തട്ടത്തരികത്ത് വീട്ടിൽ ശരത്തിന്റെ സ്കൂട്ടറാണ് കത്തിക്കാൻ ശ്രമിച്ചത്.ഗേറ്റില്ലാത്ത വീട്ടിൽ രാത്രി 12 ഓടെയായിരുന്നു സംഭവം.ജംഗ്ഷനിൽ പ്രിന്റിംഗ് പ്രസും ഡി.ടി.പി സെന്ററും നടത്തുന്ന ശരത്, രാത്രി കടയടച്ച് വീട്ടിലെത്തിയ ശേഷമായിരുന്നു സംഭവം.
അക്രമി സംഘം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച പന്തം സ്കൂട്ടറിലേക്ക് എറിയുകയായിരുന്നു.പ്രതികൾ ഓടിമറഞ്ഞെന്ന് ശരത് പോത്തൻകോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ആക്രമണത്തിൽ സ്കൂട്ടർ ഭാഗികമായി കത്തിനശിച്ചു.സമീപത്ത് മറ്റ് രണ്ട് പെട്രോൾ സ്കൂട്ടറുകൾ ഉണ്ടായിരുന്നെങ്കിലും അതിലേക്ക് തീ പടരും മുൻപ് തീ കെടുത്തി. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |