
തുറവൂർ : വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഒരാൾ കുത്തിയതോട് എക്സൈസിന്റെ പിടിയിലായി. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡിൽ മട്ടേൽ ബാലചന്ദ്രൻനെയാണ് (60) പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് ഒരു ലിറ്റർ വിദേശമദ്യവും 600 മി.ലിറ്റർ വാറ്റ്ചാരായം കണ്ടെടുത്തു. കുത്തിയതോട് എക്സൈസ് റേഞ്ചിലെ ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സബിനേഷ് ജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ റിമാൻഡ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ആർ സാനു, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ഡി.വിഷ്ണുദാസ്, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ എസ്.എൻ സന്തോഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |