SignIn
Kerala Kaumudi Online
Wednesday, 04 February 2026 2.51 PM IST

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Increase Font Size Decrease Font Size Print Page

anandhu

കുറുപ്പംപടി: വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. വേങ്ങൂർ ചൂരത്തോട് പാറേമാലി വീട്ടിൽ അനന്തു പ്രകാശിനെയാണ് (26) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് ഉത്തരവിട്ടത്. കുറുപ്പംപടി, പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം,​ ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു. കഴിഞ്ഞ നവംബറിൽ കുറുപ്പംപടി പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കുറുപ്പംപടി പൊലീസ് ഇൻസ്പെക്ടർ ടി.എൽ സ്റ്റെപ്റ്റോ ജോൺ,​ സബ് ഇൻസ്പെക്ടർ ചിത്തുജി ബി.എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത് രവി, അരുൺ കെ. കരുണൻ, സിവിൽ പൊലീസ് ഓഫീസർ രജിത്ത് എം.ആർ എന്നിവരാണ് അറസ്റ്റ് ചെയ്തത്.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.