മുതലക്കോടം: ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടക്കുന്ന വീട്ടുമുറ്റ പുസ്തക ചർച്ചയുടെ മുപ്പതാമത്തെ വേദിയായത് മുതലിയാർമഠം തടത്തിൽ ടി.ബി. അജീഷ്‌കുമാറിന്റെ വീട്ടുമുറ്റം.
വീട്ടുമുറ്റത്തേക്ക് അയൽക്കാർ ഒഴുകിയെത്തി വായനയിലൂടെ അറിവ് നേടേണ്ടതിന്റെ പ്രധാന്യം മനസിലാക്കി മുഴുവൻ ഗ്രന്ഥശാലകൾക്കും മാതൃകയാക്കും വിധമാണ് പുസ്തക ചർച്ചയുടെ സംഘാടനം. കോളേജ് വിദ്യാർത്ഥികളും കുട്ടികളും സ്ത്രീകളുമടക്കം നൂറോളംപേർ പങ്കെടുത്തു. ബെന്യാമിന്റെ 'മൾബറി എന്നോട് നിന്റെ സൊർബയെ കുറിച്ച് പറയൂ" എന്ന നോവലാണ് ചർച്ച ചെയ്തത്. എഴുത്തുകാരൻ അഡ്വ. നീറണാൽ ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ കൗൺസിലർ ജിതേഷ് സി. ഇഞ്ചക്കാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ സംസാരിച്ചു. ഇടുക്കി ഡയറ്റ് പ്രിൻസിപ്പൽ ജി.പി. ഗോപകുമാറും അദ്ധ്യാപകനായ നൈജോ മാത്യുവും ചേർന്ന് പുസ്തകം അവതരിപ്പിച്ചു. കെ.ആർ. സോമരാജൻ,
അഡ്വ. ബാബു പള്ളിപ്പാട്ട്, രാജു വൈലോപ്പിള്ളി, വിദ്യാർത്ഥികളായ അൻസാർ കെ.എസ്, മുഹ്സീന മുഹമ്മദ്, ഗോപിക ബാലൻ എന്നിവർ സംസാരിച്ചു. ടി.ബി. അജീഷ്‌കുമാർ സ്വാഗതവും പി.ആർ. ബിനോയി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |