SignIn
Kerala Kaumudi Online
Tuesday, 03 February 2026 7.42 AM IST

Lead ബിജു രാധാകൃഷ്ണന്റെ തട്ടിപ്പ് ബിജു ജോർജ് എന്ന പേരിൽ

Increase Font Size Decrease Font Size Print Page
vartha

കൊച്ചി: സോളാർ കേസ് പ്രതി കൊട്ടാരക്കര കുളക്കട സ്വദേശി ബിജു രാധാകൃഷ്ണൻ കൊച്ചിയിൽ തട്ടിപ്പു നടത്തിയത് അഡ്വ. ബിജു ജോർജ് കല്ലോലിത്തടത്തിൽ എന്ന വ്യാജപേരിൽ. സി.എസ്.ആർ ഫണ്ട് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് കാക്കനാട്ട് താമസിക്കുന്ന മലപ്പുറം എരഞ്ഞിമങ്ങാട് സ്വദേശി റിൻഷാദിൽ നിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ആറ് വകുപ്പുകൾ ചുമത്തി കടവന്ത്ര പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത് ഇന്നലെ കേരളകൗമുദി പുറത്തുവിട്ടിരുന്നു.

ഭാര്യ രശ്മി നായരെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്ന ബിജു രാധാകൃഷ്ണൻ കൊവിഡിന് തൊട്ടുമുമ്പാണ് കുറ്റവിമുക്തനായി ജയിൽമോചിതനായത്. 2021ൽ കൊച്ചിയിലെത്തി. റിൻഷാദിന്റെ കൊച്ചിയിലെ സലൂണിൽ മുടി വെട്ടാൻ എത്തിയപ്പോഴാണ് അദ്ദേഹവുമായി പരിചയത്തിലായത്.

ആഡംബരകാറിലായിരുന്നു സഞ്ചാരം. സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ അഭിഭാഷകനാണെന്നും ഭാര്യ അഭിഭാഷകയാണെന്നും റിൻഷാദിനോട് പറഞ്ഞു. ബിജു ജോർജ് എന്ന പേരിലുള്ള വിസിറ്റിംഗ് കാർഡും നൽകി.

കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ഹെൽപ്പ് ഫൗണ്ടേഷന്റെ എം.ഡിയെന്നും കാർഡിൽ രേഖപ്പെടുത്തിയിരുന്നു. സന്നദ്ധ സംഘടനകൾക്ക് വൻകിട കോർപ്പറേറ്റുകളുടെ സി.എസ്.ആർ ഫണ്ട് തരപ്പെടുത്തി നൽകാറുണ്ടെന്ന ഇയാളുടെ വാക്കുകളാണ് റിൻഷാദിനെ വെട്ടിലാക്കിയത്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാൻ 500 കോടി രൂപ വീതം മൂന്നു ഘട്ടമായി 1500 കോടി രൂപ സി.എസ്.ആർ ഫണ്ടിനത്തിൽ റിൻഷാദിന് തരപ്പെടുത്തി നൽകാമെന്നായിരുന്നു വാഗ്ദാനം. ബിജു ജോർജിന്റെ നിർദ്ദേശപ്രകാരമാണ് സാന്ത്വനം ഹെൽത്ത് അനിമൽ ചാരിറ്റബിൾ സൊസൈറ്റി എന്ന സംഘടന റിൻഷാദ് രൂപീകരിച്ചത്. ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ സി.എസ്.ആർ ഫണ്ട് നൽകുന്നതിനുള്ള നടപടിക്ക് ഫീസിനത്തിലും ആശുപത്രിക്ക് ആംബുലൻസ് വാങ്ങാനും രേഖകൾ തയ്യാറാക്കാനുമാണ് 29 ലക്ഷം റിൻഷാദിൽ നിന്ന് വാങ്ങിയത്. സമാനമായ രീതിയിൽ കേരളത്തിലും പുറത്തും നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.

സി.എസ്.ആർ ഫണ്ട് കൈമാറാനെന്ന് പറഞ്ഞ് റിൻഷാദിനെയും കൂട്ടരെയും ബിജു ദുബായിലേക്ക് ക്ഷണിച്ചുവരുത്തി. ദുബായിലെത്തിയ റിൻഷാദിനും സംഘത്തിനും സ്വന്തം ചെലവിൽ താമസിക്കേണ്ടി വന്നു. ഇയാളെ കാണാനും സാധിച്ചില്ല. ഇതിനിടെയാണ് സമാന തട്ടിപ്പിന് വിധേയനായ അങ്കമാലി സ്വദേശി അയച്ചുനൽകിയ വീഡിയോ ദൃശ്യത്തിൽ നിന്ന് സോളാർതട്ടിപ്പു കേസിലെ പ്രതിയാണ് ബിജു രാധാകൃഷ്ണനെന്ന് തിരിച്ചറിഞ്ഞത്.

TAGS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.