പെരുമ്പാവൂർ: സാങ്കേതികവിദ്യകളുടെ വളർച്ച ലോകക്രമത്തെ മാറ്റിമറിക്കുന്ന കാലഘട്ടത്തിൽ അവ വിവേകപൂർവ്വം കൈകാര്യം ചെയ്യേണ്ടത് മനുഷ്യരാശിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് ഒമാൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ വൈസ് ചാൻസലർ ഓഫീസ് ഡയറക്ടർ ഡോ. മുഹമ്മദ് മുബാറക് മുഹമ്മദ് അൽ അറൈമി പറഞ്ഞു. മാറമ്പിള്ളി എം.ഇ.എസ് കോളേജ് (ഓട്ടോമണസ്) സംഘടിപ്പിച്ച ‘ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഹ്യൂമൻസ് ആൻഡ് ടെക്നോളജി–2026’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളേജ് പ്രിൻസിപ്പൽ പ്രൊ. മൻസൂർ അലി അദ്ധ്യക്ഷനായി. ഡോ. കെ.യു. ജസീന, ഡോ. ജൂലി എം. ഡേവിഡ്, ഡോ. ജോസഫ് ഡെറിൽ, ഡോ. മിനി കെ. പോൾ, ഡോ. അല്ലി സി. ആന്റണി എന്നിവർ സംസാരിച്ചു. പ്രമുഖ ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാർ വ്യാഴാഴ്ച സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |