
വടക്കാഞ്ചേരി: എൽ.ഡി.എഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥക്ക് ഇന്ന് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി കൺവീനർ പി.എൻ.സുരേന്ദ്രൻ അറിയിച്ചു. ഇന്ന് വൈകീട്ട് 5 ന് ഓട്ടുപാറ എക്‌സിബിഷൻ ഗ്രൗണ്ടിലാണ് സ്വീകരണ സമ്മേളനം. ഓട്ടുപാറ താളം തിയേറ്റർ പരിസരത്ത് നിന്ന് പഞ്ചവാദ്യം, മുത്തുകുട എന്നിവയുടെ അകമ്പടിയോടെ വരവേൽക്കും. നാടൻ പാട്ട് അവതരണവും ഉണ്ടാകും. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും എൽ.ഡി.എഫ് സർക്കാരിനെതിരെ നടത്തുന്ന കുപ്രചരണങ്ങൾ തുറന്നുകാട്ടാനുമാണ് ജാഥ. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ക്യാപ്റ്റൻ. സി.എസ്.സുജാത, എം.സ്വരാജ്, അഡ്വ : പി.വസന്തം,വി.ഡി.ജോസഫ് , കെ.വി.ബാലസുബ്രഹ്മണ്യൻ, പി.കെ.രാജൻ ,യൂജിൻ മൊറേലി നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ എം.ആർ. സോമനാരായണൻ, എം.യു. കബീർ, കെ.എസ്. സുഭാഷ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
