SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.54 PM IST

യു.എസുമായുള്ള വാണിജ്യ കരാർ: എല്ലാവർക്കും ഗുണം ചെയ്യുന്ന വലിയ തീരുമാനം: മോദി

Increase Font Size Decrease Font Size Print Page
r

ന്യൂഡൽഹി: യു.എസുമായുള്ള വ്യാപാര കരാർ രാജ്യത്തെ എല്ലാവർക്കും ഗുണം ചെയ്യുന്ന വലിയ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സർക്കാർ എപ്പോഴും രാജ്യത്തിന് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്നും എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു. കരാർ അന്തിമമാക്കിയതിന് യോഗം പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ജനസൗഹൃദ നയങ്ങളും കഠിനാദ്ധ്വാനവുമാണ് തിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എയുടെ വിജയത്തിന് ആധാരമെന്ന് മോദി പറഞ്ഞു. നിലത്ത് നിൽക്കാതെ തിരഞ്ഞെടുപ്പുകൾ ജയിക്കാനാവില്ല. ജനക്ഷേമത്തിനായി നല്ല പ്രവർത്തനങ്ങൾ നടത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയുൾപ്പെടെ വിവിധ തിരഞ്ഞെടുപ്പുകളിലെ വിജയത്തിൽ മതിമറക്കരുത്. നല്ല പ്രവർത്തനങ്ങൾ തുടരണമെന്നും മോദി എം.പിമാരോട് പറഞ്ഞു.

ലോക്സഭ, രാജ്യസഭ എം.പിമാർക്ക് പാർലമെന്ററി, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള മാർഗനിർദ്ദേശങ്ങളും മോദി നൽകിയെന്ന് യോഗത്തിൽ പങ്കെടുത്ത പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. പുതിയ ബി.ജെ.പി അദ്ധ്യക്ഷൻ നിതിൻ നബിനെയും അഭിനന്ദിച്ചു. ടി.ഡി.പി, ജെ.ഡി(യു), എൽ.ജെ.പി( ആർ), ശിവസേന, ജെ.ഡി.എസ് തുടങ്ങി ഘടകകക്ഷി എം.പിമാരും യോഗത്തിൽ പങ്കെടുത്തു.

സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനം

കേരളത്തിൽ നിന്നുള്ള രാജ്യസഭയിലെ നോമിനേറ്റഡ് എം.പി സദാനന്ദൻ മാസ്റ്ററെ മോദി അഭിനന്ദിച്ചു. യോഗത്തിൽ പിന്നിലിരുന്ന അദ്ദേഹത്തെ പേരെടുത്ത് വിളിച്ച് അഭിനന്ദിച്ച മോദി എം.പിമാരോട് അദ്ദേഹത്തിന് ഒരു സല്യൂട്ട് കൊടുക്കണമെന്ന് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച തുടങ്ങവേ കൃത്രിമക്കാൽ പ്രദർശിപ്പിച്ച് സി.പി.എമ്മിൽ നിന്ന് നേരിട്ട രാഷ്‌ട്രീയ അതിക്രമം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.