SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.55 PM IST

ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

Increase Font Size Decrease Font Size Print Page
bus

മുണ്ടക്കയം: മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ് കത്തിനശിച്ചു, യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 4 മണിയോടെ മുണ്ടക്കയം ടൗണിലാണ് സംഭവം. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ, ബസ് നിറുത്തി പുറത്തിറങ്ങി പരിശോധിക്കുന്നതിനിടെ ടയർ പൊട്ടുകയും തീ പടരുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും യാത്രക്കാരുടെ വസ്തുവകകളുൾപ്പെടെ വാഹനം പൂർണമായി കത്തി നശിച്ചു.

ഹൈവേ പൊലീസടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മോക്ഷ എന്ന ടൂർ പാക്കേജിന്റെ ഭാഗമായി, കോട്ടയം സ്വദേശികൾ സ‍ഞ്ചരിച്ച ബസാണ് കത്തിനശിച്ചത്.

മധുരയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്‌. സ്ത്രീകളും കുട്ടികളുമടക്കം 45 പേരാണ് ബസിലുണ്ടായിരുന്നത്. ബ്രേക്ക് തകരാർ മൂലമാണ് ടയറിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഡീസൽ ടാങ്കിന് തീ പിടിക്കാത്തതിനാൽ വൻദുരന്തം ഒഴിവായി. ബസ് കത്തിയതിന്റെ സമീപമായി നിരവധി വ്യാപാരസ്ഥാപനങ്ങളുണ്ടായിരുന്നെങ്കിലും തീ പടർന്നില്ല.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.