
കാസർകോട്: ദേശീയ പാതയിൽ തലപ്പാടി ചെങ്കള റീച്ചിൽ കുമ്പള ആരിക്കാടിയിൽ ദേശീയ പാത അതോറിറ്റി താൽകാലികമായി ആരംഭിച്ച ടോൾ പ്ലാസ നിറുത്തലാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് ഉച്ചയോടെ ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭിക്കുമെന്നാണ് വിവരം. തലപ്പാടി ടോൾ ബൂത്ത് കഴിഞ്ഞ് 24 കിലോമീറ്റർ മാത്രം അകവലെ ആരിക്കാടിയിൽ ടോൾ ഗേറ്റ് സ്ഥാപിച്ചതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. മഞ്ചേശ്വരം എം എൽ എ എ.കെ.എം.അഷറഫിന്റെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റി നാളുകളായി ഇതിനെതിരെ സമരത്തിലുമാണ്. ടോൾ ബൂത്ത് അടിച്ചുതകർത്തതടക്കമുള്ള പ്രതിഷേധവും ഇവിടെ അരങ്ങേറിയിരുന്നു.
കേന്ദ്ര മന്ത്രി നിധിൻ ഗഡ്‌ഗരിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തിയതിനെ തുടർന്നാണ് ടോൾ പ്ലാസ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് ബി ജെ പി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി അറിയിച്ചു. അതെസമയം ടോൾ ബൂത്ത് പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജനകീയ സമരത്തിന്റെ വിജയമാണെന്ന് എ.കെ.എം.അഷ്റഫ് എം.എൽ.എ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |