
തിരുവനന്തപുരം: ആധുനിക ലോകത്ത് സാങ്കേതികവിദ്യ ഒഴിവാക്കാനാവില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോഴും കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയ അഡിക്ഷൻ ഗൗരവകരമായ ചർച്ച ആവശ്യപ്പെടുന്നുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിവേകപൂർണമായി ഇന്റർനെറ്റ് ഉപയോഗം എങ്ങനെ സാദ്ധ്യമാക്കാം എന്നതിൽ പൊതുജനാഭിപ്രായം തേടുന്ന ഉത്തരവ് അടുത്ത ദിവസം പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കും. കുട്ടികൾക്കായി കർശനമായ സോഷ്യൽ മീഡിയ നിയന്ത്രണ നിയമം വേണോ അതോ രക്ഷിതാക്കളിലും കുട്ടികളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണോ വേണ്ടത് എന്ന കാര്യത്തിൽ പൊതുസമൂഹത്തിന് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. കുട്ടികളുടെ സുരക്ഷിതമായ ഭാവി ഉറപ്പുവരുത്താൻ ക്രിയാത്മകമായ നിർദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |