SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.25 PM IST

യു.എസിന് വഴങ്ങില്ല, ഇറാന്റെ നിലപാട് പ്രഖ്യാപിച്ച് ഖമനേയി

Increase Font Size Decrease Font Size Print Page
a

ടെഹ്റാൻ:യു.എസുമായുള്ള ആണവ ചർച്ചകളിലേക്ക് ഇറാൻ കടക്കുന്നതിനിടയിൽ രാജ്യത്തിന്റെ നിലപാട് പ്രഖ്യാപിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി.യു.എസിന്റെ ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്നും ആണവ ചർച്ചയിൽ വിട്ടുവീഴ്ചയില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ വിട്ടുനൽകില്ലെന്നും ഖമനേയിയുടെ മുഖ്യ ഉപദേഷ്ടാവാണ് വ്യക്തമാക്കി.എന്നാൽ ആണവ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്ന സൂചനയാണ് ഇറാൻ പരമോന്നത നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ.യു.എസുമായി ആണവ ചർച്ച നടക്കുകയാണെങ്കിൽ ഇക്കാര്യം മുൻ നിർത്തിയുള്ള നിലപാടാകും ഇറാൻ സ്വീകരിക്കുകയെന്നാണ് വ്യക്തമാകുന്നത്. യുറേനിയത്തിന്റെ കാര്യത്തിൽ ഇറാൻ നിലപാട് കടുപ്പിച്ചതോടെ ആണവ ചർച്ച തുടങ്ങും മുന്നേ പ്രതിസന്ധിയിലാകുമോ എന്നത് കണ്ടറിയണം.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.