
തൃശൂർ: തൃപ്രയാർ കിഴക്കേനട രാജവീഥിയിൽ ആനയിടഞ്ഞു. ദേവീനന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ശേഷമാണ് ആനയെ തളച്ചത്.ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. റോഡരികിലുള്ള വാഹനങ്ങൾ, മതിൽ, തെങ്ങുകൾ എന്നിവ ആന തകർത്തു. പാപ്പന്മാർ വാടകയ്‌ക്കെടുത്ത വീടിന്റെ പരിസരത്ത് കെട്ടാൻ കൊണ്ടുവന്നപ്പോഴാണ് ആന ഇടഞ്ഞതെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |