
ദേവീ ക്ഷേത്രങ്ങളിൽ പൊതുവെ കണ്ടുവരുന്ന ഒന്നാണ് 'അടച്ചുനമസ്കാരം'. എന്നാൽ ഇന്നും പലർക്കും ഈ വഴിപാട് എന്താണെന്ന് അറിയില്ല. ഇന്ദ്രിയങ്ങളെയും മനസിനെയും നിയന്ത്രിച്ച് പൂർണ ശുദ്ധിയോടെയും വിനയത്തോടെയും ദേവിയുടെ സന്നിധിയിൽ നമസ്കരിക്കുക എന്ന അർത്ഥമാണ് ഇതിനുള്ളത്. സമാധാനം ലഭിക്കാനും ഭയവും ആശങ്കയും അകറ്റാനും ഭക്തർ ഇത് ചെയ്യാറുണ്ട്. ദേവിയുടെ പൂർണ അനുഗ്രഹം നേടാൻ അടച്ചുനമസ്കാരം സഹായിക്കുമെന്നാണ് വിശ്വാസം.
അടച്ചുനമസ്കാരം എങ്ങനെ നടത്തണം
ആദ്യം ക്ഷേത്രത്തിൽ കയറി ദേവിയെ ദർശിക്കുക. ശേഷം കണ്ണടച്ച് സംസാരിക്കാതെ മനസിൽ മാത്രം ദേവിയെ സ്മരിച്ച് നിശ്ചിത എണ്ണം സാഷ്ടാംഗ നമസ്കാരം (ദേഹം മുഴുവൻ നിലത്ത് തൊട്ട്) ചെയ്യുക. ഓരോ നമസ്കാരത്തിനിടയിലും അമ്മേ എല്ലാം നിന്നിൽ സമർപ്പിക്കുന്നു എന്ന് മനസിൽ പറയുക. ചില ക്ഷേത്രങ്ങളിൽ പൂജാരി നിർദേശിക്കുന്ന പ്രത്യേക സ്ഥാനത്താണ് ഇത് ചെയ്യിക്കുന്നത്.
എത്ര നമസ്കാരം ചെയ്യണം
നമസ്കാരം ചെയ്യുന്ന എണ്ണത്തിന് അനുസരിച്ച് ഫലം മാറുന്നു. മൂന്ന് നമസ്കാരം ചെറിയ പ്രാർത്ഥനയ്ക്കാണ്. ഏഴ് നമസ്കാരം മനസിലെ വിഷമങ്ങൾ മാറാനും 11 നമസ്കാരം ജീവിതത്തിലെ തടങ്ങൾ മാറാനും 21 നമസ്കാരം വലിയ ആഗ്രഹങ്ങൾക്കായുമാണ്.
വീട്ടിലും അടച്ചുനമസ്കാരം ചെയ്യാറുണ്ട്. അതിനായി രാവിലെ കുളിച്ച് ശുദ്ധിയോടെ ദേവിയുടെ ചിത്രം അല്ലെങ്കിൽ വിളക്ക് എന്നിവയ്ക്ക് മുന്നിൽ ദീപം തെളിച്ച് അടച്ചുനമസ്കാരം ചെയ്യാം. പ്രധാനമായി ഭദ്രകാളി , ദുർഗ്ഗാ ദേവീ, കാളിദേവീ, രാജരാജേശ്വരി, കൊടുങ്ങല്ലൂരമ്മ എന്നീ ദേവതകൾക്കാണ് അടച്ചുനമസ്കാരം ചെയ്യാറുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |