
അങ്കമാലി: പാലിശ്ശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അക്ഷര കരോൾ സംഘടിപ്പിച്ചു. ബാലവേദി അംഗങ്ങളും വനിതാ വേദി പ്രവർത്തകരും ഗ്രന്ഥശാല കമ്മിറ്റി അംഗങ്ങളും ചേർന്ന് വീടുകൾ സന്ദർശിച്ച് സന്ദേശങ്ങൾ കൈമാറി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.കെ.മുരളി കരോൾ ഉദ്ഘാടനം ചെയ്തു. പാലിശ്ശേരി എസ്.എൻ ജംഗ്ഷനിൽ എത്തിയ അക്ഷര കരോളിൽ പി.എൻ.പണിക്കർ പുരസ്കാര ജേതാവ് ടി.പി.വേലായുധൻ മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |