SignIn
Kerala Kaumudi Online
Friday, 06 February 2026 8.05 AM IST

@ യു.ഡി.എഫ് സീറ്റ് വിഭജനം തീരുമാനമായില്ല തിരുവമ്പാടി കൊയിലാണ്ടിയിൽ മൂന്നിലാര് ?

Increase Font Size Decrease Font Size Print Page
udf
യു.ഡി.എഫ്

കോഴിക്കോട്: യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയാക്കുമെന്ന് പറഞ്ഞ തിയതി ഇന്നായിരിക്കെ തീരുമാനമാകാതെ തിരുവമ്പാടി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര തുടങ്ങും മുമ്പ് സീറ്റ് ധാരണയാക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കോൺഗ്രസ് നേതാക്കളെ കെ.പി.സി.സി നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. അതുപ്രകാരം കോൺഗ്രസ് മത്സരിക്കുന്ന അഞ്ചുസീറ്റിലെയും സ്ഥാനാർത്ഥി പട്ടിക ഡി.സി.സി നേതൃത്വം കെ.പി.സി.സിക്ക് കൈമാറിയതായാണ് വിവരം. എന്നാൽ പട്ടികയിൽ ഉൾപ്പെടാത്ത പല നേതാക്കളും സ്ഥാനാർത്ഥിയാകാനുള്ള ആഗ്രഹം നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഏതാണ്ട് ഉറപ്പിച്ച കൊയിലാണ്ടിയിൽ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം എൻ.സുബ്രഹ്മണ്യനും നോട്ടമിട്ടിരിക്കുകയാണ്. യൂത്ത്കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്തിന് നാദാപുരം മത്സരിക്കാൻ താത്പര്യമുണ്ടെങ്കിലും മുല്ലപ്പള്ളിയോ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാറോ നാദാപുരത്തേക്ക് മാറുകയാണെങ്കിൽ സീറ്റ് ലഭിച്ചേക്കില്ല. ജില്ലയിൽ നിലവിൽ കോൺഗ്രസും ലീഗും അഞ്ച് സീറ്റുകളിൽ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. വടകരയിൽ ആർ.എം.പിയും ബേപ്പൂരിൽ പി.വി അൻവറും ഉറപ്പിച്ചു കഴിഞ്ഞു. തിരുവമ്പാടിയെ ചൊല്ലിയുള്ള ചർച്ചകൾ കോൺഗ്രസും ലീഗും തുടരുകയാണ്. നാദാപുരം, കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത് മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കുമെന്ന് ഉറപ്പായി. കുറ്റ്യാടി, പേരാമ്പ്ര, കൊടുവള്ളി, കുന്ദമംഗലം, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽ ലീഗ് സ്ഥാനാർത്ഥികൾ ജനവിധി തേടും. കഴിഞ്ഞ തവണ മാണി സി കാപ്പന്റെ പാർട്ടിയായ നാഷണലിസ്റ്റ് കോൺഗ്രസ് കേരളയ്ക്ക് നൽകിയ എലത്തൂർ സീറ്റ് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കും.

@ തിരുവമ്പാടിയിൽ പൊതുസ്വതന്ത്രനോ..?

കോൺഗ്രസിന്റെ സീറ്റായ ബേപ്പൂർ ലീഗിന്റെ കൂടി താത്പര്യാർത്ഥം പി.വി അൻവറിന് വിട്ടുനൽകുമ്പോൾ പകരം തിരുവമ്പാടി കിട്ടണമെന്നാണ് കോൺഗ്രസ് നിലപാട്. സീറ്റ് കോൺഗ്രസിന് ലഭിച്ചാൽ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് സ്ഥാനാർത്ഥിയാകും. എന്നാൽ സമവായം എന്ന നിലയിൽ ജയസാദ്ധ്യതയുള്ള പൊതുസ്വതന്ത്രനും പരിഗണനയിലുണ്ട്. തിരുവമ്പാടി ഏറ്റെടുക്കുകയാണെങ്കിൽ പകരം സീറ്റ് വേണമെന്ന ആവശ്യം ലീഗ് ഉന്നയിച്ചാൽ കോൺഗ്രസ് നേതൃത്വം കുഴങ്ങും. മലപ്പുറത്തെ തവനൂരും പൊന്നാനിയും നിലമ്പൂരും വണ്ടൂരും വിട്ടുനൽകുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. അതുകൊണ്ട് ബേപ്പൂർ വെച്ചാവും കോൺഗ്രസ് തിരുവമ്പാടി ആവശ്യപ്പെടുക.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.