SignIn
Kerala Kaumudi Online
Thursday, 19 February 2026 5.05 AM IST

പാർലമെന്റിന് പുറത്തെ പടിക്കെട്ടിൽ തെന്നിവീണ് തരൂർ; സാരമായ പരിക്കില്ലെന്ന് വിവരം

Increase Font Size Decrease Font Size Print Page
shashi-tharoor

ന്യൂഡൽഹി: പാർലമെന്റിന് പുറത്തെ പടിക്കെട്ടിൽ തെന്നിവീണ് ശശി തരൂർ എം പി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ അബദ്ധത്തിൽ തെന്നിവീഴുകയായിരുന്നു. ഈ സമയം ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് എം പി സമീപത്തുണ്ടായിരുന്നു.

തരൂർ വീഴുന്നതുകണ്ട് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേർന്നാണ് അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചത്. ശേഷം അദ്ദേഹം തനിയെ നടന്നുപോയി. വീഴ്‌ചയിൽ അദ്ദേഹത്തിന് കാര്യമായ പരിക്കില്ലെന്നാണ് വിവരം. ബഡ്‌ജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് തരൂർ പാർലമെന്റിൽ എത്തിയത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, SHASHI THAROOR, PARLIAMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY