SignIn
Kerala Kaumudi Online
Thursday, 19 February 2026 5.05 AM IST

പാർലമെന്റിലെ പടിക്കെട്ടിൽ തെന്നിവീണ് തരൂർ

Increase Font Size Decrease Font Size Print Page
s

ന്യൂഡൽഹി: പാർലമെന്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങവേ പടിക്കെട്ടിൽ തെന്നിവീണ് ശശി തരൂർ എം.പി. തൊട്ടുപിന്നിലുണ്ടായിരുന്ന സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തരൂരിനെ പിടിച്ചെഴുന്നേൽപ്പിച്ചു. വീഴ്ചയിൽ കുഴപ്പമൊന്നുമുണ്ടായില്ലെന്ന് തരൂർ പറഞ്ഞു. ബഹളത്തെ തുടർന്ന് ഇന്നലെ ഉച്ചയ്‌ക്ക് ലോക്സഭ പിരിഞ്ഞതിനെ തുടർന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം. ഫോണിൽ സംസാരിച്ച് പടിക്കെട്ട് ഇറങ്ങവേയാണ് തെന്നിവീണത്.

TAGS: THARUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY