
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര ആറിന് കാസർകോട് കുമ്പളയിൽ നിന്ന് തുടങ്ങും. വൈകിട്ട് നാലിന് കുമ്പള ടൗണിൽ കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. മാർച്ച് ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. നിയമസഭ സമ്മേളനത്തിൽ ഏഴ് ദിവസം സതീശൻ പങ്കെടുക്കില്ല.
'കേരളത്തെ വീണ്ടെടുക്കാൻ യു..ഡി.എഫ്' എന്നതാണ് യാത്രയുടെ മുദ്രാവാക്യം. എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുമായി വികസന വിഷയങ്ങളിൽ ചർച്ചയുണ്ടാകും. യു.ഡി.എഫ് പ്രചാരണ യാത്രയിൽ എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും. ഒരു ദിവസം അഞ്ച് മണ്ഡലങ്ങളിൽ പര്യടനം നടത്തും. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വിഷയങ്ങൾ സംസ്ഥാനത്തുടനീളം ചർച്ചയാക്കുകയെന്ന ലക്ഷ്യവും യാത്രയിലുണ്ട്..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |