SignIn
Kerala Kaumudi Online
Monday, 16 February 2026 12.57 AM IST

സ്വർണ്ണക്കൊള്ള: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

Increase Font Size Decrease Font Size Print Page
sabarimala

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്.ഐ.ടി അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചും, ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ഇന്നലെയും നിയമസഭയിൽ പ്രതിപക്ഷ ബഹളം. 'സ്വർണ്ണം കട്ടവനാരപ്പ സഖാക്കളാണേ അയ്യപ്പ' എന്നെഴുതിയ ബാനറും മുദ്രാവാക്യങ്ങളുമായി ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. അര മണിക്കൂറിലേറെ സ്‌പീക്കറുടെ ഡയസിന് സമീപത്ത് നിന്ന് മുദ്രാവാക്യം വിളിച്ച ശേഷം സഭ ബഹിഷ്‌കരിച്ചു.

ഇതിനിടെ പലവട്ടം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മന്ത്രിമാരും വാക്കേറ്റത്തിലേർപ്പെട്ടു. മന്ത്രിമാരായ പി.രാജീവ്,എം.ബി.രാജേഷ്,കെ.രാജൻ,വി.ശിവൻകുട്ടി എന്നിവരാണ് ഭരണപക്ഷത്തിന് പ്രതിരോധം തീർത്തത്. പ്രതിപക്ഷം ഇറങ്ങിയപ്പോയതിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിലെത്തിയത്.ഇന്നലെ സഭ ആരംഭിച്ചതോടെ , സ്വർണക്കൊള്ള വിഷത്തിൽ സമരം കടുപ്പിക്കുകയാണെന്ന് സതീശൻ അറിയിച്ചു. ചൊവ്വാഴ്ച സഭയിൽ നടന്ന പ്രതിപക്ഷ ബഹളത്തിനത്തിനിടെ വാച്ചാൻ വാർഡിനെ വടി കൊണ്ട് അടിച്ചെന്ന് മുഖ്യമന്ത്രി നടത്തിയ വാസ്തവ വിരുദ്ധ പരാമർശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. മന്ത്രിമാർ സോണിയാ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അപമാനിക്കുന്നു. ഈ സാഹചര്യത്തിൽ നിയമസഭയുമായി സഹകരിക്കാൻ സാധിക്കില്ലെന്നും സതീശൻ പറഞ്ഞു. ബാനർ കെട്ടിയിരുന്ന കമ്പ് കൊണ്ട് ഒരു പ്രതിപക്ഷാംഗം വാച്ച് ആൻഡ് വാർഡിനെ അടിച്ചെന്നും, വാശി പിടിച്ചാൽ പേര് പറയാൻ നിർബന്ധിതനാകുമെന്നും സ്പീക്കർ പറഞ്ഞു. . ഇതു പോലുള്ള കള്ളൻമാരെ കേരളം കണ്ടിട്ടില്ലെന്ന് പറഞ്ഞ് സ്‌പീക്കറുടെ ഡയസ് വളഞ്ഞു നിന്ന പ്രതിപക്ഷാംഗങ്ങൾ ഉറക്കെ മുദ്രാവാക്യം വിളിച്ചു. ർ ചോദ്യോത്തവേള തുടർന്നതോട, 9.34ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് സഭ വിട്ടു. പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തിൽ സഭാ നടപടികൾ തുടർന്നു.

 സ​ഭ​യി​ൽ​ ​കൊ​മ്പ് ​കോ​ർ​‌​ത്ത് സ​തീ​ശ​നും​ ​മ​ന്ത്രി​മാ​രും

സ്വ​ർ​ണ്ണ​ക്കൊ​ള്ള​ ​വി​ഷ​യ​ത്തി​ൽ​ ​ചൊ​വ്വാ​ഴ്ച​ ​നി​യ​മ​സ​ഭ​യി​ൽ​ ​ന​ട​ന്ന​ ​പ്ര​തി​പ​ക്ഷ​ ​പ്ര​തി​ഷേ​ധ​ത്തെ​ച്ചൊ​ല്ലി​ ​ഇ​ന്ന​ലെ​യും​ ​രൂ​ക്ഷ​മാ​യ​ ​വാ​ദ​പ്ര​തി​വാ​ദം.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​നെ​ ​മ​ന്ത്രി​മാ​ർ​ ​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ചു.
സ്‌​പീ​ക്ക​റു​ടെ​ ​ഡ​യ​സി​ൽ​ ​ചാ​ടി​ക്ക​യ​റി​യ​ ​അം​ഗം​ ​ഹൈ​ജം​ബി​ന് ​പ​രി​ശീ​ലി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​നാ​ടി​ന് ​ഗു​ണ​മു​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്ന് ​മ​ന്ത്രി​ ​രാ​ജേ​ഷ് ​പ​രി​ഹ​സി​ച്ചു.​ ​സോ​ണി​യെ​ ​ഗാ​ന്ധി​യെ​ ​തെ​രു​വി​ലി​ട്ട് ​ചെ​ണ്ട​ ​കൊ​ട്ടാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​ണെ​ന്നാ​യി​രു​ന്നു​ ​മ​ന്ത്രി​ ​പി.​രാ​ജീ​വി​ന്റെ​ ​വി​മ​ർ​ശ​നം.​ ​സ്വ​ർ​ണം​ ​ക​ട്ട​യാ​ളും​ ​വാ​ങ്ങി​യ​ ​ആ​ളും​ ​ഉ​രു​ക്കി​യ​ ​ആ​ളും​ ​ഒ​രു​മി​ച്ച് ​സോ​ണി​യാ​ ​ഗാ​ന്ധി​യു​ടെ​ ​അ​ടു​ത്തെ​ത്തി.​ ​ആ​രാ​ണ് ​ഇ​വ​രെ​ ​അ​വി​ടേ​ക്ക് ​എ​ത്തി​ച്ച​തെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.​ ​അ​ത് ​പ​റ​ഞ്ഞാ​ൽ​ ​സോ​ണി​യാ​ ​ഗാ​ന്ധി​ക്ക് ​പ​ത്ത​ര​മാ​റ്റ് ​തി​ള​ക്ക​മു​ണ്ടാ​കു​മെ​ന്നും​ ​രാ​ജീ​വ് ​പ​റ​ഞ്ഞു.
സ്‌​പീ​ക്ക​റു​ടെ​ ​ക​സേ​ര​ ​താ​ഴേ​ക്ക് ​ത​ള്ളി​യി​ട്ട് ​ക​മ്പ്യൂ​ട്ട​ർ​ ​ത​ല്ലി​പ്പൊ​ളി​ച്ച​വ​രെ​ ​കൂ​ട്ടി​യി​രു​ത്തി​യി​ട്ടാ​ണ് ​മ​ന്ത്രി​ ​രാ​ജേ​ഷ് ​പ്ര​തി​പ​ക്ഷ​ത്തി​ന് ​ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് ​പ​റ​യു​ന്ന​തെ​ന്ന് ​വി.​ഡി.​സ​തീ​ശ​ൻ​ ​തി​രി​ച്ച​ടി​ച്ചു.​ ​ഡ​ൽ​ഹി​ ​ക​ലാ​പ​ത്തി​ൽ​ ​വം​ശ​ഹ​ത്യ​യ്ക്ക് ​ആ​ഹ്വാ​നം​ ​ചെ​യ്ത​ ​കേ​ന്ദ്ര​മ​ന്ത്രി​ ​അ​നു​രാ​ഗ് ​താ​ക്കൂ​റു​മാ​യി​ ​കെ​ട്ടി​പ്പി​ടി​ച്ച് ​ചി​ത്ര​മെ​ടു​ത്ത് ​ഇ​ങ്ങ​നെ​യൊ​രു​ ​സു​ഹൃ​ത്തി​നെ​ ​ല​ഭി​ച്ച​ത് ​അ​ഭി​മാ​ന​മാ​ണെ​ന്ന് ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റി​ട്ട​യാ​ളാ​ണ് ​മ​ന്ത്രി​ ​എം.​ബി.​രാ​ജേ​ഷ്..​മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​ ​നി​ൽ​ക്കു​ന്ന​ ​ചി​ത്രം​ ​വ​ന്നു.​ ​അ​പ്പോ​ൾ​ ​പ്ര​തി​പ​ക്ഷം​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​അ​ധി​ക്ഷേ​പി​ച്ചി​ല്ലെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.
ഗോ​ൾ​വാ​ക്ക​റു​ടെ​ ​ചി​ത്ര​ത്തി​ന് ​മു​ന്നി​ൽ​ ​വ​ള​ഞ്ഞ് ​നി​ന്ന് ​വി​ള​ക്ക് ​കൊ​ളു​ത്തി​ ​വ​ണ​ങ്ങി​യ​ ​സ​തീ​ശ​നൊ​പ്പ​വും​ ​താ​ൻ​ ​ചി​ത്ര​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​യി​ ​രാ​ജേ​ഷ്.​ ​സ​തീ​ശ​ന് ​എ​ല്ലാ​വ​രോ​ടും​ ​പു​ച്ഛ​മാ​ണെ​ന്നാ​യി​രു​ന്നു​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​യു​ടെ​ ​വി​മ​ർ​ശ​നം.​ക​ന​ഗോ​ലു​ ​പ്ലാ​ൻ​ ​ചെ​യ്ത​ ​പ്ര​തി​ഷേ​ധ​മാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​അ​ടു​ത്ത​ ​ത​വ​ണ​ ​മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ​ ​സ​തീ​ശ​ൻ​ ​പ​ഠി​ക്കു​ന്നു.​എ​ന്നാ​ൽ​ ​മൂ​ന്നാ​മ​തും​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​വ​രു​മെ​ന്ന​തി​ൽ​ ​സം​ശ​യ​മി​ല്ല.​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​ഞ്ഞാ​ൽ​ ​പ​ല​രും​ ​മു​ണ്ട് ​ത​ല​യി​ലി​ട്ട് ​പോ​കേ​ണ്ടി​ ​വ​രു​മെ​ന്നും​ ​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.