SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

ലോക കാൻസർ ദിനാചരണം സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം: കാൻസർ റെമഡി അസിസ്റ്റൻസ് ബ്യൂറോയുടെ(ക്രാബ്) ആഭിമുഖ്യത്തിൽ ലോക കാൻസർ ദിനാചരണം സംഘടിപ്പിച്ചു.ഇന്നലെ ക്രാബ് ഹൗസിൽ നടന്ന പരിപാടി കിംസ് ഹെൽത്ത് കാൻസർ സെന്റർ സീനിയർ ഓങ്കോളജി കൺസൾട്ടന്റ് ഡോ.ജയപ്രകാശ് മാധവൻ ഉദ്ഘാടനം ചെയ്തു.കേരളത്തിൽ ഓരോ വർഷവും കാൻസർ രോഗികളുടെ എണ്ണം കൂടിവരികയാണ്. ഓരോ രോഗിയെയും സംബന്ധിച്ചിടത്തോളം അവരുടെ ജീവിതം വളരെ ഒറ്റപ്പെട്ട സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അവരെ ചേർത്തു നിറുത്തണമെന്നും അദ്ദേഹം പറഞ്ഞു.കഴി‌ഞ്ഞ കാൽനൂറ്റാണ്ടായി ആർ.സി.സിയിൽ വരുന്ന എല്ലാ രോഗികൾക്കും സൗജന്യ താമസവും ഭക്ഷണവും നൽകുന്ന ക്രാബിന്റെ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.ഡോ.ഷാജി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്രാബിന്റെ മുൻ രക്ഷാധികാരി സിരി ജഗനെ അനുസ്മരിച്ചു. എൽ.ഐ.സി ഗോൾഡൻ ജൂബിലിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിർമ്മിച്ചു നൽകിയ 10 കിലോവാട്ട് സോളാർ പാനൽ പദ്ധതിയുടെ അനാച്ഛാദനം എൽ.ഐ.സി സീനിയർ ഡിവിഷണൽ മാനേജർ ബി.അജീഷ് നിർവഹിച്ചു. സജ്ജി കരുണാകരൻ,ഗോപാലൻ തമ്പി,ഡോ.കെ.ആർ.രാജീവ്,കൗൺസിലർ അഡ്വ.മിനി പി.എസ്,ശ്യാം കൃഷ്ണൻ,ഗീത രവിരാജ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY