കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ മാർട്ടിൻ, സലിം, പ്രദീപ് എന്നിവർ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി മാർച്ച് 31ന് പരിഗണിക്കാൻ മാറ്റി. എതിർത്ത് സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നടപടി.
വിചാരണക്കോടതി 20 വർഷം കഠിനതടവിനാണ് ശിക്ഷിച്ചത്. അപ്പീൽ തീർപ്പാകാനുള്ള കാലതാമസം കണക്കിലെടുത്ത് ജാമ്യം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒന്നാംപ്രതി പൾസർ സുനിയും (എൻ.എസ്. സുനിൽകുമാർ) ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. നടൻ ദിലീപിനെ വെറുതേവിട്ടതിനെ ഉൾപ്പെടെ ചോദ്യം ചെയ്ത് സർക്കാരും ഉടൻ അപ്പീൽ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |