
റാന്നി: സ്ത്രീ ശാക്തീകരണത്തിന് റാന്നിയിൽ നടപ്പാക്കുന്ന ഷീ റൈസ് പദ്ധതിയുടെ ഭാഗമായി ഡൊമസ്റ്റിക് ഹെൽത്ത് കെയർ ട്രെയിനിംഗ് കോഴ്സ് നാളെ ആരംഭിക്കുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. വനിതകൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതിന് പാലിയേറ്റീവ് പരിചരണത്തിൽ പരിശീലനം നൽകുന്ന പദ്ധതിക്കാണ് തുടക്കമിടുക. കുടുംബശ്രീ മിഷന്റെയും വിജ്ഞാനകേരളത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വൃദ്ധർ, രോഗികൾ, ഭിന്നശേഷിക്കാർ, പ്രസവ ശുശ്രൂഷ, ശിശുപരിചരണം എന്നിവയിലാണ് പരിശീലനം. ഇതിലൂടെ വനിതകൾക്ക് നാട്ടിൽ തൊഴിൽ ഉറപ്പാക്കാനും കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |