SignIn
Kerala Kaumudi Online
Tuesday, 21 April 2026 9.04 PM IST

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

Increase Font Size Decrease Font Size Print Page
photo

ചേർത്തല: വാഹനം വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും കാറുകൾ അപഹരിക്കുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ. രണ്ടാം പ്രതിയായ തണ്ണീർമുക്കം പഞ്ചായത്ത് 24ാം വാർഡിൽ അംബികാലയത്തിൽ വിവേക് നെയാണ് (35) അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2026 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേർത്തല സ്വദേശിയായ യുവാവിനെയാണ് സംഘം മർദ്ദിച്ചത്. സബ് ഇൻസ്പക്ടർ അജ്മൽ ഹുസൈന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. കൊലപാതകവും വധശ്രമവും ഉൾപ്പെടെ 13 ഓളം കേസുകളിൽ പ്രതിയാണ് ഒന്നാം പ്രതി കുരിട് സതീഷ്. അഞ്ചാം പ്രതിയായ ജോസഫ് ലിബിൻ ഡിക്രൂസിന് എറണാകുളത്ത് നിരവധി കേസുകളുണ്ട്. ഏഴാം പ്രതിയായ കലേഷ് അരൂർ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുള്ളയാളും റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്. കേസിൽ ആകെ 10 പ്രതികളാണുള്ളത്. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം 6 ആയി. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്നും ഉടൻ പിടിയിലാകുമെന്നും അർത്തുങ്കൽ പൊലീസ് പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.