തിരുവനന്തപുരം: ഭിന്നശേഷി വിഷയം അവതരിപ്പിച്ച് ഇരുപത്തിരണ്ടായിരം എയ്ഡഡ് അദ്ധ്യാപകരുടെ നിയമന നിരോധനം പ്രഖ്യാപിച്ച സർക്കാരാണ് രണ്ടാം പിണറായി സർക്കാരെന്ന് കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ ( കെ.എസ്.ടി.എ) കൂറ്റപ്പെടുത്തി.
ഭിന്നശേഷി നിയമനത്തിന് സുപ്രീംകോടതിയാണ് തടസം എന്ന വിചിത്ര വാദമാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ ഉന്നയിച്ചത്.
ഈ സർക്കാരിന്റെ കാലത്ത് എയ്ഡഡ് മേഖലയിൽ നടത്തിയ നിയമന നിരോധനം സമ്മതിക്കാൻ സർക്കാർ തയ്യാറാകണം.
സർക്കാർ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന ഈ ഘട്ടത്തിലെങ്കിലും അദ്ധ്യാപക ദ്രോഹ നടപടി നിർത്തണമെന്നും കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.വി.ഇന്ദുലാൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബി.ശ്രീപ്രകാശ്,പി.ആർ.അനിൽകുമാർ,രാധാകൃഷ്ണപിള്ള,അലക്സ് ജേക്കബ്,അജിതകുമാരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |