SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.16 PM IST

നോൺ-ജേർണലിസ്റ്റ് പെൻഷൻ വർദ്ധിപ്പിക്കണം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: 2026-ലെ സംസ്ഥാന ബഡ്ജറ്റിൽ പത്രപ്രവർത്തകരുടെ പെൻഷൻ തുക 1500 രൂപ വർദ്ധിപ്പിച്ച നടപടിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം, നോൺ-ജേർണലിസ്റ്റ് പെൻഷൻ വർദ്ധിപ്പിക്കാത്തതിൽ കേരള ന്യൂസ്‌പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ് )​ പ്രതിഷേധം അറിയിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.എൻ.ഇ.എഫ് സംസ്ഥാന കമ്മിറ്റി മന്ത്രി ജി.ആർ. അനിലിന് നിവേദനം നൽകി. നോൺ-ജേർണലിസ്റ്റ് പെൻഷനും ആശ്രിത പെൻഷനും വർദ്ധിപ്പിക്കണമെന്ന ആവശ്യം നേരത്തെ ധനകാര്യ മന്ത്രിയെ നേരിൽ കണ്ട് ബോധിപ്പിച്ചിരുന്നതാണെന്നും എന്നാൽ ബജറ്റിലിത് പരിഗണിക്കപ്പെട്ടില്ലെന്നും നിവേദനത്തിൽ പറയുന്നു. കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ, ജനറൽ സെക്രട്ടറി ജയ്സൺ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY