
തിരുവല്ല: സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര് രണ്ടരക്കോടി രൂപ നിക്ഷേപിച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും ഇ.ഡി റെയ്ഡ്. നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ.എം. രാജുവിന്റെ രാമഞ്ചിറയിലുള്ള വീട്ടിലും തിരുവല്ല ബസ് സ്റ്റാൻഡിന് സമീപത്തെ ഓഫീസിലും ഇന്നലെ രാവിലെ മുതലായിരുന്നു റെയ്ഡ്.
സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള നിക്ഷേപകരുടെ പരാതിയിൽ പൊലീസ് നേരത്തെ ബാങ്ക് അടച്ചുപൂട്ടിയിരുന്നു. ഉടമ ഉൾപ്പെടെയുള്ളവരെ അറസ്റ്റുചെയ്ത് ജയിലിലാക്കി. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങി സ്ഥാപനം വീണ്ടും തുറന്നത്. രണ്ടരക്കോടി രൂപ തന്ത്രി ബാങ്കിൽ നിക്ഷേപിച്ചിരുന്നതായി പ്രത്യേക അന്വേഷണ സംഘമാണ് കണ്ടെത്തിയത്. ബാങ്ക് തട്ടിപ്പ് പുറത്തുവന്നിട്ടും തന്ത്രി പരാതി നൽകിയില്ല. ഇതുസംബന്ധിച്ച രേഖകൾ പരിശോധിക്കാനായിരുന്നു റെയ്ഡ്. ഉടമയുടെ വീട്ടിൽ ഉച്ചയോടെ റെയ്ഡ് അവസാനിച്ചെങ്കിലും സ്ഥാപനത്തിൽ വൈകിട്ടും തുടർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |