
ശിവഗിരി:ആലുവ സർവ്വമത സമ്മേളന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ 20ന് റഷ്യയിൽ നടക്കുന്ന ലോകമത പാർലമെന്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.മോസ്കോയിലെ എംബസി ഒഫ് ഇന്ത്യ,ജെ.എൻ.സി.സി മോസ്‌കോ,ഓൾ മോസ്‌കോ മലയാളി അസോസിയേഷൻ,ഇസ്കോൺ തുടങ്ങിയവയുടെയും റഷ്യയിലെ നിരവധി സംഘടനകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ മോസ്കോ കുസിനെൻ സ്ട്രീറ്റിലെ കൺസെർട്ട് ഹാളിലാണ് ലോകമത പാർലമെന്റ് സംഘടിപ്പിക്കുന്നത്.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠർ,റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ,ഹിന്ദു കൗൺസിൽ ഒഫ് റഷ്യ ചെയർമാൻ സാധു പ്രിയദാസ്,വിവിധ രാജ്യങ്ങളിൽ നിന്നുള്ള മതമേലദ്ധ്യക്ഷന്മാർ,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.സമ്മേളനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 10ന് മുൻപായി പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ലോകമത പാർലമെന്റ് - റഷ്യൻ എഡിഷൻ ഇവന്റ് ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അറിയിച്ചു.ഫോൺ: 7907111500
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |