
ന്യൂഡൽഹി: യു.എസുമായുള്ള വ്യാപാര കരാർ ഇന്ത്യൻ താത്പര്യങ്ങൾ ഹനിക്കുമെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം തുടരും. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെയുണ്ടായ സംഭവങ്ങളും ഇന്ന് രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ചേരുന്ന ഇരുസഭകളെയും പ്രക്ഷുബ്ധമാക്കിയേക്കും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി വ്യാപാര കരാർ പ്രഖ്യാപിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച പ്രതിപക്ഷം ഇരു സഭകളിലും പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം കരാറിന്റെ വിശദാംശങ്ങൾ പുറത്തു വന്നതിനാൽ പ്രതിഷേധം കനക്കാനാണ് സാദ്ധ്യത. കരാറിന്റെ ആഘാതം ചർച്ച ചെയ്യണമെന്ന്ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ഇരു സഭകളിലും അടിയന്തര പ്രമേയ നോട്ടീസുകൾ നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |