SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.03 PM IST

ജയപ്രകാശി​ന്റെ സ്വത്തുക്കൾ ഇ.ഡി​ കണ്ടുകെട്ടി​

Increase Font Size Decrease Font Size Print Page
e

കൊച്ചി​: സാമ്പത്തിക ക്രമക്കേടി​ൽ തി​രുവി​താംകൂർ ദേവസ്വംബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജെ. ജയപ്രകാശിന്റെയും ഭാര്യ ശ്രീജയുടെയും പേരി​ലുള്ള 40.48 ലക്ഷംരൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടി. ശബരി​മല നിലയ്ക്കൽ അന്നദാനവുമായി ബന്ധപ്പെട്ട കേസി​ലാണ് നടപടി​. 2018-19ലെ മണ്ഡല-മകരവിളക്ക് കാലയളവിൽ സാമഗ്രി​കൾ വാങ്ങി​യതായി​ കള്ളബി​ല്ലുകളുണ്ടാക്കി​ പണം തട്ടി​യെന്നാണ്കേസ്. പത്തനംതി​ട്ടയി​ലെ സ്വത്തുക്കളാണ് കണ്ടുകെട്ടി​യത്.

TAGS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY