
തിരുവനന്തപുരം:പി.കെ.റോസി ഫൗണ്ടേഷന്റെ പ്രഥമ ചലച്ചിത്ര പുരസ്‌കാരത്തിന് സംവിധായകൻ പ്രശാന്ത് ഈഴവൻ അർഹനായി.മുന്നോക്ക സംവരണത്തെ കേരളത്തിന്റെ സാമൂഹ്യപശ്ചാത്തലത്തിൽ പ്രമേയമാക്കി തയ്യാറാക്കപ്പെട്ട 'ഒരു ജാതി പിള്ളേരിഷ്ടാ'എന്ന സിനിമയെ മുൻനിറുത്തിയാണ് അവാർഡ്.സിനിമയെ സാമൂഹിക പരിവർത്തനത്തിനുള്ള സന്ദേശമായി അവതരിപ്പിച്ചുവെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ് അറിയിച്ചു.25000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.മുന്നോക്കസംവരണം നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ ദളിത്-ബഹുജൻ വിദ്യാർത്ഥികളുടെ ജീവിതത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് സിനിമയുടെ പ്രമേയം.പ്രശാന്ത് ഈഴവന്റെ സ്വതന്ത്ര സംവിധാനത്തിലെ ആദ്യ സിനിമയാണിത്.കൊടുങ്ങല്ലൂർ മാടത്തിങ്കൾ പുഷ്പാകരൻ-ബേബി ദമ്പതികളുടെ മകനായ പ്രശാന്ത് ഈഴവൻ,എ.ഐ.എസ്.എഫ് മുൻ തൃശൂർ ജില്ലാ പ്രസിഡന്റായും,കാലിക്കറ്റ് സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |